Dheera Rakthasaakshikal than ...
Movie | Nethavu (1984) |
Movie Director | Hassan |
Lyrics | KG Menon |
Music | AT Ummer |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Charles Vincent | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ധീരരക്തസാക്ഷികൾതൻ ചോരയാൽ നിറം പകർന്ന ചെങ്കൊടി ഏന്തുമീ കരങ്ങൾതൻ ശക്തി കണ്ട് ഓടിടട്ടെ ചൂഷകർ ഓടിടട്ടെ ചൂഷകർ ഓടിടട്ടെ മർദ്ദകർ ജയിലറകൾ തുറക്കട്ടെ ഇങ്ക്വിലാബ് സിന്ദാബാദ് കയ്യാമങ്ങൾ പൊട്ടട്ടെ ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് (ധീരരക്തസാക്ഷികൾതൻ..) ചിക്കാഗോ തെരുവീഥികളിൽ രക്തം ചിന്തിയ വയലാറിൽ കയ്യൂരിൽ കരിവള്ളൂരിൽ വിപ്ലവജ്വാല പടർത്തീ നിങ്ങൾ വർഗ്ഗസമര പടയാളികളെ ലാൽസലാം ലാൽസലാം ലാൽസലാം ലാൽസലാം ഓരോ തുള്ളി ചോരയ്ക്കും പകരം ഞങ്ങൾ ചോദിക്കും ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് (ധീരരക്തസാക്ഷികൾതൻ..) ഉലകിൻ ഉയിരാം തൊഴിലാളികളെ അദ്ധ്വാനിക്കും ജനകോടികളെ നാടിന്നോരോ നാഡിഞരമ്പും വിപ്ലവസ്പന്ദനം അറിയട്ടെ സമസ്ത സുന്ദരമായൊരു ലോകം പടുത്തുയർത്താം മുന്നേറാം ചെങ്കൊടി സമരം തോറ്റിട്ടില്ല തൊഴിലാളികൾ നാം ഒന്നാണേ വർഗ്ഗസമരം സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് |
Other Songs in this movie
- Naale varum ponpulari
- Singer : KJ Yesudas, Kalyani Menon | Lyrics : KG Menon | Music : AT Ummer
- Madhuramaam lahariyil
- Singer : KJ Yesudas, S Janaki | Lyrics : KG Menon | Music : AT Ummer