View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്ണിലാ ...

ചിത്രംഉല്‍പ്പത്തി (1984)
ചലച്ചിത്ര സംവിധാനംവി പി മുഹമ്മദ്
ഗാനരചനപി ടി അബ്ദുറഹ്‌മാന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംവാണി ജയറാം, വി ടി മുരളി

വരികള്‍

Added by devi pillai on May 30, 2010

വെണ്ണിലാസോപ്പാല്‍ മുകില്‍ മുണ്ടലക്കുന്നു
വിണ്ണില്‍ ചിരിക്കുന്ന പെണ്ണ്
പുഞ്ചിരിപ്പതകൊണ്ടെന്‍ ദുഃഖം കഴുകു നീ
നീലം കലക്കട്ടെ കണ്ണ്

ഏഴുമഷികളില്‍ മുക്കിയ നൂലുകൊ-
ണ്ടഴകെട്ടുന്നു മഴവില്ല്
വര്‍ണ്ണക്കിനാക്കളെ തോരയിട്ടാറ്റുവാന്‍
കരളില്‍ ചരടുണ്ടോ ചൊല്ല്

നക്ഷത്രം നോക്കുന്നിതെന്തു നോട്ടം
നമ്മോടസൂയ നിറഞ്ഞ നോട്ടം
നഖം കടിച്ചെത്തിയ സന്ധ്യയെ കണ്ടപ്പോള്‍
സൂര്യനും നോക്കീ ചുട്ടനോട്ടം

പാഞ്ഞെത്തിയല്ലോ കിളുന്നുകാറ്റ്
പറുദീസചുറ്റിവരുന്ന കാറ്റ്
ആദവും ഹവ്വയും ആലിംഗനം ചെയ്തു
ആലവട്ടം വീശിനിന്നകാറ്റ്

----------------------------------

Added by devi pillai on May 30, 2010

vennilaa soppal mukil mundalakkunnu
vinnil chirikkunna pennu
punchirippatha konden dukham kazhuku nee
neelam kalakkatte kannu

ezhumashikalil mukkiya noolu-
kondazhakettunnu mazhavillu
varnnakkinaakkale thorayittaattuvaan
karalil charadundo chollu

nakshathram nokkunnithenthu nottam
nammodasooya niranja nottam
nakham kadichethiya sandhyaye kandappol
sooryanum nokkee chutta nottam

paanjethiyallo kilunnu kaattu
parudeesa chutti varunna kaattu
aadavum havvayum aalinganam cheythu
aalavattam veeshi ninna kaattu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അറിയില്ലേ
ആലാപനം : ബി വസന്ത   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : എ ടി ഉമ്മര്‍
കണ്ണീര്‍ക്കടലിനു
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : എ ടി ഉമ്മര്‍
ഇലാഹി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : എ ടി ഉമ്മര്‍