View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൽപ്പാന്തകാലത്തോളം ...

ചിത്രംഎന്റെ ഗ്രാമം (1984)
ചലച്ചിത്ര സംവിധാനംശ്രീമൂലനഗരം വിജയന്‍, ടി കെ വാസുദേവൻ
ഗാനരചനശ്രീമൂലനഗരം വിജയന്‍
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Adarsh KR on November 14,2008

കല്‍പ്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ്‌ നിൽക്കും

കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയേപ്പോലെ
കവർന്ന രാധികയേ.. പോലെ..
(കല്‍പ്പാന്തകാലത്തോളം)

കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ {2}
കന്മദ പൂവിടർന്നാൽ കളിവിരുന്നൊരുക്കുന്ന {2}
കസ്തൂരി മാനല്ലോ നീ
കസ്തൂരി മാനല്ലോ നീ
(കല്‍പ്പാന്തകാലത്തോളം)

കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
കാർത്തിക വിളക്കാണു നീ {2}
കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട {2}
കതിർമയി ദമയന്തി നീ
കതിർമയി ദമയന്തി നീ
(കല്‍പ്പാന്തകാലത്തോളം)

----------------------------------


Added by ppp on July 10, 2009

Kalpaantha kaalatholam
kaathare neeyen munnil
kalhaara haaravumaay nilkkum (kalpa)
kalyaana roopanaakum kannante karaline
kavarna radhikaye pole
kavarna radhikaye pole
(kalpaantha)

Kannadachaalumente kanmunnilozhukunna
kalloliniyallo nee (kannada)
kanmadha poovidarnaal
kalivirunnorukkunna (kanmadha)
kasthoori maanallo nee
kasthoori maanallo nee
(kalpaantha)

karppoorameriyunna kathirmandapathile
kaarthika vilakkaanu nee (karppoora)
kadana kaavyam pole
kaliyarangil kanda (kadana)
kathirmayi damayanthi nee
kathirmayi damayanthi nee
(kalpaantha)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണിനാഗത്താന്മാരേ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ശ്രീമൂലനഗരം വിജയന്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
പത്തായം പോലത്തെ
ആലാപനം : സി ഒ ആന്റോ, പി ആർ ഭാസ്ക്കരൻ   |   രചന : ശ്രീമൂലനഗരം വിജയന്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
വീണാപാണിനി
ആലാപനം : വാണി ജയറാം   |   രചന : ശ്രീമൂലനഗരം വിജയന്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ