View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ചാടിക്കാട്ടിലെ ...

ചിത്രംകണ്ണാടിക്കൂട് (1983)
ചലച്ചിത്ര സംവിധാനംപള്ളിക്കര മുഹമ്മദ്‌
ഗാനരചനപി ടി അബ്ദുറഹ്‌മാന്‍
സംഗീതംവടകര കൃഷ്ണദാസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by rajagopal on July 27, 2010

മഞ്ചാടിക്കാട്ടിലെ സഞ്ചാരിക്കാറ്റേ നീ
എന്നോടു ചൊല്ലൂല്ലേ വമ്പത്തീ
മൊഞ്ചത്തിപ്പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പൂത്തത്
അരിമുല്ലപ്പൂവല്ലേ കള്ളത്തീ
(മഞ്ചാടിക്കാട്ടിലെ സഞ്ചാരിക്കാറ്റേ നീ)

വെള്ളപ്പളുങ്കു കവിളത്തു ബീവിക്ക്
നീലമറുകുണ്ട്(വെള്ളപ്പളുങ്കു)
വെള്ളാമ്പല്‍പ്പൂവിന്‍ ഇതളിലുറങ്ങും
കരിവണ്ടു പോലുണ്ട്
മുറ്റും പനങ്കുലയ്ക്കൊത്ത മുടിയഴിച്ചിട്ടതിപ്പെണ്ണാണ്
വെട്ടിത്തിളങ്ങുന്നൊരമ്പിളിപ്പെണ്ണിന്റനിയത്തിപ്പെണ്ണാണ്
(മഞ്ചാടിക്കാട്ടിലെ സഞ്ചാരിക്കാറ്റേ നീ)

ഖല്‍ബിന്റെ കൂട്ടില്‍ അബാബീല പക്ഷിയെ
പോറ്റുന്ന പെണ്ണാണ്(ഖല്‍ബിന്റെ കൂട്ടില്‍)
കല്‍ക്കണ്ട മോഹത്തിന്‍ റങ്കുള്ള തേന്‍കനി
ഈമ്പുന്ന പെണ്ണാണ്
കരിനീലക്കണ്ണിന്റെ തിരമുറിച്ചോടുന്ന പൂത്തോണി പെണ്ണിന്ന്
കസവിട്ട ജന്നത്തിലെത്തുവാന്‍ ചുക്കാന്‍ വലിക്കേണം നീയൊന്ന്
(മഞ്ചാടിക്കാട്ടിലെ സഞ്ചാരിക്കാറ്റേ നീ)


........................


Added by devi pillai on July 30, 2010
manchaadikkaattile sanchaarikkaatte nee
ennodu cholloolle vambathi
monchathippenninte chenchundil poothathu
arimullappoovalle kallathi?

vellappalunku kavilathu beevikku
neelamarukundu
vellaambalppoovin ithalilurangum
karivandu polundu
muttum panankulaykkotha mudiyazhichittathippennaanu
vettithilangunnorambilippennintaniyathippennaanu

khalbinte koottil abaabilappakshiye
pottunna pennaanu
kalkkanda mohathin rankulla then kani
eembunna pennaanu
karineelakkanninte thiramurichodunna
poothonippenninu
kasavitta jannathilethuvaan chukkaan valikkanam neeyonnu 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുനമുള്ളു കൊണ്ടെന്‍
ആലാപനം : എസ് ജാനകി   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : വടകര കൃഷ്ണദാസ്
എന്റെ റൂഹും നിന്റെ റൂഹും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : വടകര കൃഷ്ണദാസ്
കഞ്ചക കമ്മീസിട്ട
ആലാപനം : വാണി ജയറാം   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : വടകര കൃഷ്ണദാസ്
മൊഞ്ചായ മൊഞ്ചെല്ലാം
ആലാപനം : പി ജയചന്ദ്രൻ, സിബല്ല സദാനന്ദന്‍   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : വടകര കൃഷ്ണദാസ്
കുപ്പിക്കണ്ടത്തിനു
ആലാപനം : വി ടി മുരളി   |   രചന : പി ടി അബ്ദുറഹ്‌മാന്‍   |   സംഗീതം : വടകര കൃഷ്ണദാസ്