Mattoru Seethaye ...
Movie | Tharavaattamma (1966) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | Kamukara |
Lyrics
Lyrics submitted by: Indu Ramesh Mattoru seethaye kaattilekkayakkunnu dushtanaam durvidhi veendum.. ithaa dushtanaam durvidhi veendum... (mattoru... ) yugangal kazhinittum jagam thanne maariyittum charithrathin chakram veendum thiriyunnu.. (yugangal.. ) kannuneermukilukal kavilathu peyyumee penninte nomparam aarariyaan.. (kannuneer.. ) verpirinjakalunna ninninakkiliyude vedana kulungaathe kandu nilkkaan.. (verpirinjakalunna.. ) raamanallallo nee.. oo.. raamanallallo nee raajaavumallallo kevalamaamoru manujan...(raamanallallo.. ) (mattoru... ) nin manasaakshiyum dharmmavum thammil cheyyum karmma yudhathil bhavaan jayichenkilum.. (nin.. ) padayithil parukkettu pidanjukondodiyallo niraparaadhiyaam ninte hrudayeshwari.. (padayithil.. ) niraparaadhiyaam ninte hrudayeshwaree... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നൂ ദുഷ്ടനാം ദുര്‍വിധി വീണ്ടും.. ഇതാ ദുഷ്ടനാം ഉര്‍വിധി വീണ്ടും... (മറ്റൊരു... ) യുഗങ്ങള്‍ കഴിഞ്ഞിട്ടും ജഗം തന്നെ മാറിയിട്ടും ചരിത്രത്തിന്‍ ചക്രം വീണ്ടും തിരിയുന്നൂ.. (യുഗങ്ങള്‍.. ) കണ്ണുനീര്‍മുകിലുകള്‍ കവിളത്തു പെയ്യുമീ പെണ്ണിന്റെ നൊമ്പരം ആരറിയാന്‍.. (കണ്ണുനീര്‍.. ) വേര്‍പിരിഞ്ഞകലുന്ന നിന്നിണക്കിളിയുടെ വേദന കുലുങ്ങാതെ കണ്ടുനില്‍ക്കാന്‍.. (വേര്‍പിരിഞ്ഞകലുന്ന.. ) രാമനല്ലല്ലോ നീ.. ഓ.. രാമനല്ലല്ലോ നീ രാജാവുമല്ലല്ലോ കേവലനാമൊരു മനുജന്‍.. (രാമനല്ലല്ലോ.. ) (മറ്റൊരു... ) നിന്‍ മനസാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും കര്‍മ്മയുദ്ധത്തില്‍ ഭവാന്‍ ജയിച്ചെങ്കിലും.. (നിന്‍.. ) പടയിതില്‍ പരുക്കേറ്റു പിടഞ്ഞുകൊണ്ടോടിയല്ലോ നിരപരാധിയാം നിന്റെ ഹൃദയേശ്വരി.. (പടയിതില്‍.. ) നിരപരാധിയാം നിന്റെ ഹൃദയേശ്വരീ... |
Other Songs in this movie
- Oru Kochu Swapnathin
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Kanniyil Pirannaalum
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Udalukalariyaathe
- Singer : B Vasantha, KP Udayabhanu | Lyrics : P Bhaskaran | Music : MS Baburaj
- Pandu Nammal
- Singer : S Janaki, B Vasantha | Lyrics : P Bhaskaran | Music : MS Baburaj
- Chettathiyamma
- Singer : Renuka | Lyrics : P Bhaskaran | Music : MS Baburaj
- Mannerinjaal Ponnuvilayum
- Singer : KJ Yesudas, Renuka, Natarajan, Ramani, Mohiyudeen (EP Moideen), Radha, Kamala | Lyrics : P Bhaskaran | Music : MS Baburaj