View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൂകതയുടെ സൗവര്‍ണ്ണ ...

ചിത്രംലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്‌ (1983)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംസെല്‍മ ജോര്‍ജ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

mookathayude souvarnna paathrathil
moodi vechoru dukhame poroo
ennumennumenikkini koottaay
ennarikil neemaathramirikkoo

innorushna pravaahathil neenthum
swarnnamalsyamaay njaanurukunnu
nagnamaam shilaavakshassil veezhum
varshabindu pol njaan chitharunnu

kannillaatha nizhal paambukal
varnangal kothunnu....
aarum kaana thirumurivukalil
chora podikkunnu...
ente nenchoru kiliyaay pidayunnu
pidanju kezhunnu
ente vedana aarariyunnu!
aarariyunnu!
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മൂകതയുടെ സൌവര്‍ണ്ണ പാത്രത്തില്‍
മൂടിവെച്ചൊരു ദുഃഖമേ പോരൂ
എന്നുമെന്നുമെനിക്കിനി കൂട്ടായ്
എന്നരികില്‍ നീ മാത്രമിരിയ്ക്കൂ

ഇന്നൊരുഷ്ണപ്രവാഹത്തില്‍ നീന്തും
സ്വര്‍ണ്ണമത്സ്യമായ് ഞാനുരുകുന്നു
നഗ്നമാം ശിലാവക്ഷസ്സില്‍ വീഴും
വര്‍ഷബിന്ദുപോല്‍ ഞാന്‍ ചിതറുന്നു

കണ്ണില്ലാത്ത നിഴല്‍ പാമ്പുകള്‍
വര്‍ണ്ണങ്ങള്‍ കൊത്തുന്നൂ
ആരും കാണാ തിരുമുറിവുകളില്‍
ചോര പൊടിക്കുന്നൂ
എന്റെ നെഞ്ചൊരു കിളിയായ്‌ പിടയുന്നൂ
പിടഞ്ഞു കേഴുന്നൂ
എന്റെ വേദന ആരറിയുന്നു!
ആരറിയുന്നു!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രഭാമയീ
ആലാപനം : പി ജയചന്ദ്രൻ, സെല്‍മ ജോര്‍ജ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
എന്നെയുണര്‍ത്തിയ പുലര്‍കാലത്തില്‍ [കണ്ണില്ലാത്ത നിഴല്‍ പാമ്പുകള്‍ ]
ആലാപനം : സെല്‍മ ജോര്‍ജ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍