View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനന്ത നീല വിണ്ണില്‍ ...

ചിത്രംപരസ്പരം (1983)
ചലച്ചിത്ര സംവിധാനംഷാജിയെം
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by devi pillai on December 18, 2009
anantha neelavinnil ninnadarnna pookkalo
neelavinnil ninnadarnna pookkalo
anupadam anupadam anupadam anupadam
varnnarenuvaarivithari
azhakalakal aadukayaayi
anupadam anupadam anupadam
ananthaneelavinnil........


athinidayil oru malsyakanyakapole
arumayaamen kinaavu pole
ozhukiyozhukiyozhuki varuvathaaro
orukudanna kulirupole
varnnarenu varivithari........

kadhakalile ajnaatha kaamukipole
kavithapadumen kiliye pole
kanakamanikalaarnna kathiru pole(2)
karalthadanjoramrithu pole
varnnarenu varivithari.....

----------------------------------

Added by devi pillai on December 18, 2009
അനന്തനീലവിണ്ണില്‍ നിന്നടര്‍ന്ന പൂക്കളോ
നീലവിണ്ണില്‍ നിന്നടര്‍ന്ന പൂക്കളോ
(അനുപദം അനുപദം അനുപദം അനുപദം.....)
വര്‍ണ്ണരേണുവാരിവിതറി അഴകലകള്‍ ആടുകയായി
(അനുപദം അനുപദം അനുപദം അനുപദം..)
അനന്തനീലവിണ്ണില്‍..........

അതിനിടയില്‍ ഒരു മത്സ്യകന്യകപോലെ
അരുമായാമെന്‍ കിനാവുപോലെ
ഒഴുകിയൊഴുകിയൊഴുകി വരുവതാരോ
ഒരുകുടന്ന കുളിരുപോലെ
വര്‍ണ്ണരേണുവാരിവിതറി അഴകലകള്‍ ആടുകയായി
(അനുപദം അനുപദം അനുപദം അനുപദം..)
അനന്തനീലവിണ്ണില്‍..........


കഥകളിലെ അജ്ഞാത കാമുകിപോലെ
കവിതപാടുമെന്‍ കിളിയെപ്പോലെ
കനകമണികളാര്‍ന്ന കതിരു പോലെ(2)
കരള്‍ തടഞ്ഞൊരമൃതു പോലെ
വര്‍ണ്ണരേണുവാരിവിതറി അഴകലകള്‍ ആടുകയായി
(അനുപദം അനുപദം അനുപദം അനുപദം..)
അനന്തനീലവിണ്ണില്‍..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറങ്ങള്‍ തന്‍ നൃത്തം
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
കിളിവാതിലിനരികില്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
നിറങ്ങള്‍ തന്‍ നൃത്തം[pathos]
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍