View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പതിനേഴാം വയസ്സിന്റെ ...

ചിത്രംകള്ളിപ്പെണ്ണ് (1966)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംഎസ് ജാനകി, ബി വസന്ത

വരികള്‍

Added by Manu_മനു on August 21, 2009
പതിനേഴാം വയസ്സിന്റെ പടിവാതിലില്‍ നില്‍ക്കും പെണ്ണേ
പുതുമാരന്‍ കതകില്‍ വന്നു മുട്ടിവിളിച്ചല്ലോ അപ്പോള്‍
കവിളത്തു കണ്ടൂ ഞാനൊരു കൈതപ്പൂന്തോട്ടം (പതിനേഴാം..)

നാണിക്കാനറിയാത്ത കാനനപ്പൈങ്കിളിയാളേ
കാണാനായ്‌ പുരുഷനൊരുത്തന്‍ പുറകേ വന്നല്ലോ അപ്പോള്‍
ഓണപ്പൂത്തുമ്പീ നീയിന്നോടീ മറഞ്ഞല്ലോ (നാണിക്കാനറിയാത്ത..)


തെക്കൂന്നെത്തിയ വിരുന്നുകാരന്‍
തേനും തിനയും നല്‍കുമ്പോള്‍
കള്ളിപ്പെണ്ണേ നിന്നുടെ ചുണ്ടില്‍
മുല്ലപ്പൂ വിരിഞ്ഞല്ലോ (പതിനേഴാം..)

കുടിലില്‍ വന്നൊരു കൂട്ടുകാരനു
കുടിനീരായിച്ചെന്നപ്പോള്‍
മന്ദഹസിക്കും കണ്ണുകള്‍ നാലും
മലരു വറുക്കണ കണ്ടല്ലോ (പതിനേഴാം..)

----------------------------------

Added by Manu_മനു on August 25, 2009
pathinezham vayasinte pativathilil nilkum penne
puthumaran kathakil vannu muttivilichallo appol
kavilathu kandu njanoru kaithapoonthottam(pathinezham)

nanikkanariyatha kananapaikiliyale
kananay purushonoruthanpurke vannallo appol
onathumpi neeyinnodi maranjallo (pathinezham)

thekkuninnethiya virunnukaran
thenum thinayum nalkumpol
kallipenne ninnute chundil
mullapu virinjallo (pathinezham)

kudilil vannoru kootukaranu
kudineerayi chennappol
mannihasikkum kannukal naalum
malaru varakkana kandallo (pathinezham)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരുകള്‍ ചിരിയ്ക്കുന്ന
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഓടക്കുഴലൊച്ചയുമായ്‌
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഹേമന്ത ചന്ദ്രിക
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
കളിയാട്ടത്തിനു
ആലാപനം : കമുകറ, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
വാസന്തറാണിയ്ക്ക്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
താരുണ്യത്തിന്‍ മോഹന മലര്‍വാടി
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌