View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടു കണ്ടാല്‍ ...

ചിത്രംസുറുമയിട്ട കണ്ണുകൾ (1983)
ചലച്ചിത്ര സംവിധാനംഎസ് കൊന്നനാട്ട്
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകോറസ്‌, കല്യാണി മേനോന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010

പണ്ടു കണ്ടാൽ പച്ചപ്പാവം പാവാട പ്പരുവം (2)
ഇന്നു കണ്ടാൽ ഏഴാംബഹറിലെ സുന്ദരിതൻ ഭാവം(2)
[പണ്ടു കണ്ടാൽ...]

മണവാട്ടി മണവാട്ടി (2)
ഇവൾ മദനപ്പൂവനത്തിലെ മാൻ‌കുട്ടി (2)(മണവാട്ടി..)
കല്യാണച്ചെറുക്കനെ കയ്യാംഗ്യം കാട്ടി കാട്ടി
വല്ലാതെ കളിപ്പിച്ച ചുണക്കുട്ടി
[പണ്ടു കണ്ടാൽ...]

വാക്കിലും നോക്കിലും വമ്പത്തി (2)
ഇവൾ മൊഞ്ചിലും ചേലിലും മുമ്പത്തി (2)
കള്ളപ്പൂഞ്ചിരിയാലേ കാനേത്തു മാരനെ
കൊല്ലാതെ കൊല്ലണ കൊലക്കത്തി
[പണ്ടു കണ്ടാൽ...]

മണിയറയിൽ ഇവൾ എന്തുചെയ്യും (2)
അരിപ്പോ തിരിപ്പോ കളിച്ചിരിക്കും (2)
മണ്ണാംകട്ടയും കരിയിലയും കൂടി
മക്കത്ത് പോയൊരു കഥ പറയും
[പണ്ടു കണ്ടാൽ...]

----------------------------------

Added by devi pillai on December 2, 2010

pandukandaal pachappaavam paavaadapparuvam
innukandaal ezhaam baharile sundarithan bhaavam

manavaatti manavaarri
ival madanappoovanathile maankutti
kalyaanacherukkane kayyaangyam kaattikkaatti
vallaathe kalippicha chunakkutti

vaakkilum nokkilum vambathi
ival monchilum chelilum mumbathi
kallappoonchiriyaale kaanethu maarane
kollaathe kollana kolakkathi

maniyarayil ival enthucheyyum
arippo irippo kalichirikkum
mannaamkattayum kariyilayum
mannaamkattayum kariyilayum koodi
makkathu poyoru kadha parayum


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഞ്ചഞ്ചര (പാർക്കലാം)
ആലാപനം : സി ഒ ആന്റോ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ആതിരപ്പാട്ടിന്റെ
ആലാപനം : പി മാധുരി, വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അറബിക്കടലേ അറബിക്കടലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍