View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിനീർ തളിക്കുന്ന ...

ചിത്രംചക്രവാളം ചുവന്നപ്പോള്‍ (1983)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംവാണി ജയറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010

പനിനീർ തളിക്കുന്ന പാലാഴിക്കരയിലെ
പല്ലവ നികുഞ്ജത്തിനുള്ളിൽ (2)
മദനൻ കടന്നു വന്നു സഖീ കടന്നു വന്നൂ സഖീ
ആ..ആ..ആ
(പനിനീർ..)

ഏകാകിനിയാം ഞാൻ അരയന്നപ്പിട പോലെ
മൂകയായ് മന്ദമായ് പോകെ (2)
കരിമ്പുവില്ലവൻ കുലച്ചു
കരളിൽ പൂന്തേൻ നിറഞ്ഞു
കവിളിണ നാണത്താൽ ചുവന്നു
വസന്തം കണ്ണു തുറന്നു (2)
പതിയെ സരസ്സിൽ പദങ്ങൾ ചലനം തുടർന്നു തുടർന്നു
ചിലമ്പിൻ പദങ്ങൾ ഉയർന്നു തളർന്നു സഖി ഞാൻ
(പനിനീർ..)

ഏതോ വികാരത്താൽ മുഖപടം മാറ്റി ഞാൻ
ഏതലർ ബാണനെ വരവേൽക്കേ (2)
പ്രകൃതി പൂമഴ പൊഴിച്ചു പ്രണയ മന്ത്രം ജപിച്ചു
മദഭരം മാനസം തുടിച്ചു
കുളിരിൽ കാറ്റിലുലഞ്ഞു (2)
പുടവ ഇഴുകി മധുരം മധുരം അവനെ പുണർന്നു
മാറിൽ വീണു തളർന്നു മയങ്ങി സഖി ഞാൻ
(പനിനീർ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010

Panineer thalikkunna paalazhikkarayile
pallava nikunjathinullil
madanan kadannu vannu sakhi kadannu vannu sakhee
aa..aa.aa
(panineer..)

Ekaakiniyaam njan arayannappida pole
mookayaay mandamaay poke
karimpuvillavan kulachu
karalil poonthen niranju
kavilina naanathaal chuvannu
vasantham kannu thurannu
pathiye sarassil padangal chalanam thudarnnu thudarnnu
chilampin padangal uyarnnu thalarnnu sakhi njan
(panineer..)

Etho vikaarathaal mukhapadam maatti njan
ethalar baanane varavelkke
prakruthi poomazha pozhichu pranayamanthram japichu
madabharam maanasam thudichu
kuliril kaattilulanju
pudava izhuki madhuram madhuram avane punarnnu
maaril veenu thalarnnu mayangi sakhi njan
(panineer..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുട്ടത്തിപ്പെണ്ണേ
ആലാപനം : ബാലഗോപാലന്‍ തമ്പി   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
താമരപ്പൊയ്കയെ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഒരേ വീണതന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍