View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജ്ഞാനേ സരസ്വതി ...

ചിത്രംഅമ്മേ ഭഗവതി (1987)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Vikas Venattu

Njaane saraswathi, njaane lekshmi, njaane bhadrakaali
Njaane saraswathi, njaane lekshmi, njaane bhadrakaali
thamasiyaayathum, rajasiyaayathum, saathwikiyaayathum njaane
thamasiyaayathum, rajasiyaayathum, saathwikiyaayathum njaane, njaane..
(Njaane...)

kalpaanthathil, pralaya jalathil, sreehari nidrayilaandu
sreehari nidrayilaandu
devante karnna pudathil ninnum
madhu kaidafanmaar pirannu
madhu kaidafanmaar pirannu
athi sakthanmaar, asuranmaaravar brahma hathyakkorungi
sambhramam poondu, thirinjan vilichu, thamasi njaan vili kettu
thamasi njaan vili kettu
mahishasurante madam theerkkuvan njaan vannu mahakaaliyaayi
sualoka thegassu sarvavumonnaya sakshal mahadeviyaayi
parameswaran thannu vadanam, vishnu devan thannu kaikal
yamadharma thejassil ninnum valarnnulajaadi irunda kaarkoondal
brahma thejassil ninnundaayi paadangal, chandranil ninnum sthanangal
agni thrayathinte thejassil ninnum, aalola nayanangalundaay
himavaan kaninjeki, simhamaam vaahanam, sivaneki thante thrissulam
alarikkuthichu njaan panjoo, andakadaham nadungi
asura sainyathe hanichu, mahishasurane vadhichu
randamundassuranmaareyeduthan chamundiyaayi njaan maari
sumbha nisumbhasuranmaareyum konnu samhaara thandavamaadi
kasiki njaan, kaalika njaan, sambhavi njaan
chandika njaan, srishti sthithi samhaaram njaan

maha lekshmi, maha kaali, maha kanya asaraswathy
dasashtaka pujadevi, sumhasura nibharhani
mahishasura mardini, maha pralaya saakshini
praseetha.. praseetha.. praseetha..
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഞാനേ സരസ്വതി ഞാനേ ലക്ഷ്‌മി
ഞാനേ ഭദ്രകാളി...
താമസിയായതും രാജസിയായതും
സാത്വികിയായതും ഞാനേ, ഞാനേ
(ഞാനേ...)

കല്‌പാന്തത്തില്‍ പ്രളയജലത്തില്‍
ശ്രീഹരി നിദ്രയിലാണ്ടു...
ദേവന്റെ കര്‍ണ്ണപുടത്തില്‍‌നിന്നും
മധുകൈടഭന്മാര്‍ പിറന്നു...
അതിശക്‍തന്മാര്‍ അസുരന്മാരവര്‍
ബ്രഹ്‌മഹത്യക്കൊരുങ്ങി...
സംഭ്രമംപൂണ്ടു വിരിഞ്ചന്‍ വിളിച്ചു
താമസി ഞാന്‍ വിളികേട്ടു...

മഹിഷാസുരന്റെ മദം തീര്‍ക്കുവാന്‍
ഞാന്‍ വന്നു മഹാകാളിയായി...
സുരലോകതേജസ്സു സര്‍വ്വവുമൊന്നായ
സാക്ഷാല്‍ മഹാദേവിയായി...

പരമേശ്വരന്‍ തന്നു വദനം
വിഷ്‌ണുദേവന്‍ തന്നു കൈകള്‍
യമധര്‍മ്മതേജസ്സില്‍നിന്നും വളര്‍ന്നുല-
ഞ്ഞാടീയിരുണ്ട കാര്‍കൂന്തല്‍

ബ്രഹ്മതേജസ്സില്‍നിന്നുണ്ടായി പാദങ്ങള്‍
ചന്ദ്രനില്‍നിന്നും സ്‌തനങ്ങള്‍...
അഗ്നിത്രയത്തിന്റെ തേജസ്സില്‍നിന്നും
ആലോല നയനങ്ങളുണ്ടായ്...
ഹിമവാന്‍ കനിഞ്ഞേകി സിംഹമാം വാഹനം
ശിവനേകി തന്റെ ത്രിശൂലം...

അലറിക്കുതിച്ചു ഞാന്‍ പാഞ്ഞു
അണ്ഡകടാഹം നടുങ്ങി...
അസുരസൈന്യത്തെ ഹനിച്ചു...
മഹിഷാസുരനെ വധിച്ചു...
ചണ്ഡമുണ്ഡാസുരന്മാരെയൊടുക്കാന്‍
ചാമുണ്ഡിയായി ഞാന്‍ മാറി...

ശുംഭനിശുംഭാസുരന്മാരെയും കൊന്നു
സംഹാരതാണ്ഡവമാടി...
കൌശികി ഞാന്‍, കാളിക ഞാന്‍
ശാംഭവി ഞാന്‍, ചണ്ഡിക ഞാന്‍
സൃഷ്‌ടിസ്ഥിതിസംഹാരം ഞാന്‍

മഹാലക്ഷ്‌മീ മഹാകാളീ
മഹാകന്യാ സരസ്വതീ
ദശാഷ്‌ടക ഭുജാദേവീ
ശുംഭാസുരനിബര്‍ഹിണീ
മഹിഷാസുരമര്‍ദ്ദിനീ
മഹാപ്രളയസാക്ഷിണീ
പ്രസീദ! പ്രസീദ! പ്രസീദ!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സുകള്‍ പാടുന്നു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അമ്മേ ഭഗവതി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ആയിരം ഇതളുള്ള
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ദേവി സ്തോത്രം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പരമ്പരാഗതം   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍