View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അടയ്ക്കാക്കുരുവികള്‍ ...

ചിത്രംമീനമാസത്തിലെ സൂര്യന്‍ (1986)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

adakkaakkuruvikal adakkam parayana
vadakkethodiyile kannippayye
kadambakadannittum ilanaambu kadichittum
kurukkittu merukkaan aalilla

vattam vattam chinnam chinnam
chuttichuttikkalikkaandu
chakkarathumbiye pidichonduvaa
chankum nankum muthum njandum
thullichaadum puzhayilu
mungikkulichittu kuriyittu vaa

onnaam malakeri chennappozhe kili
onnaravattaka theneduthe
theneduthaan kili kathireduthaan kili
thenum kondakkili thaalolam
thakkam pakkam vekkam vekkam poothaankolennu
achan kombathammavaramathaakkiliyeekkili kothippoy
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അടയ്ക്കാക്കുരുവികളടക്കം പറയണ
വടക്കേത്തൊടിയിലെ കന്നിപ്പയ്യേ
കടമ്പകടന്നിട്ടും ഇളനാമ്പുകടിച്ചിട്ടും
കുരുക്കിട്ടു മെരുക്കാന്‍ ആളില്ലാ

വട്ടം വട്ടം ചിന്നം ചിന്നം ചുറ്റിച്ചുറ്റിക്കളിക്കാണ്ട്
ചക്കരത്തുമ്പിയെപ്പിടിച്ചോണ്ടുവാ
ചങ്കും നങ്കും മുത്തും ഞണ്ടും തുള്ളിച്ചാടും പുഴയില്
മുങ്ങിക്കുളിച്ചിട്ടു കുറിയിട്ടു വാ

ഒന്നാം മലകേറി ചെന്നപ്പോഴേ കിളി
ഒന്നരവട്ടക തേനെടുത്തേ
തേനെടുത്താന്‍ കിളി കതിരെടുത്താന്‍ കിളി
തേനും കൊണ്ടാക്കിളി താലോലം
തക്കം പക്കം വെക്കം വെക്കം പൂത്താങ്കോലെന്ന്
അച്ചന്‍ കൊമ്പത്തമ്മവരമ്പത്തക്കിളിയീക്കിളി കൊത്തിപ്പോയ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സത്യമേ
ആലാപനം : കോറസ്‌   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഏലേലം കിളിമകളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
മാരിക്കാര്‍ മേയുന്ന
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഇതാണു കയ്യൂര്‍
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഇരുട്ടിനെതിരെ
ആലാപനം :   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍