View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉത്തരമധുരാ വീഥികളേ ...

ചിത്രംകരുണ (1966)
ചലച്ചിത്ര സംവിധാനംകെ തങ്കപ്പന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

utharamadhura veedhikaLe
visthruthajanapadaveedhikale
thadhagathan than padangal thedi
kai neettukayalle, ningal
kai neettukayalle

oro moham swarNaradhangaLil
odi naTakkum vazhiyalle?
theeranovukaLurukiyuNarnnoru
theeveyilozhukum vazhiyalle?

budhdham saraNam gachchaami
dharmam saraNam gachchaami
sangham saraNam gachchaami
paavana sandhayayoginiyaare
ee vazhi theTippokunnu?
kaaviyuTuththo ru poompular kanyaka
ee vazhiyaare theTunnu (budhdham saranam..)

dharmmapadhathil manthramuNarththum
nangal thadhagathadoothanmaar
paarin hridayakavaaTangaLiloru
paavanageethavumaay vannoo! (budhdham saranam)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉത്തരമഥുരാ വീഥികളേ
വിസ്തൃതജനപദവീഥികളേ
തഥാഗതൻ തൻ പദങ്ങൾ തേടി
കൈ നീട്ടുകയല്ലേ, നിങ്ങൾ
കൈ നീട്ടുകയല്ലേ

ഓരോ മോഹം സ്വർണ്ണരഥങ്ങളിൽ
ഓടി നടക്കും വഴിയല്ലേ?
തീരാനോവുകൾ ഉരുകിയുണർന്നൊരു
തീവെയിലൊഴുകും വഴിയല്ലേ?

ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി

പാവന സന്ധ്യാ യോഗിനിയാരെ
ഈ വഴി തേടിപ്പോകുന്നു?
കാവിയുടുത്തൊരു പൂമ്പുലർ കന്യക
ഈ വഴിയാരെ തേടുന്നു (ബുദ്ധം ശരണം..)

ധർമ്മപഥതിൻ മന്ത്രമുണർത്തും
ഞങ്ങൾ തഥാഗതദൂതന്മാർ
പാരിൻ ഹൃദയകവാടങ്ങളിലൊരു
പാവനഗീതവുമായ്‌ വന്നൂ! (ബുദ്ധം ശരണം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുപമ കൃപാനിധി
ആലാപനം : ജി ദേവരാജൻ   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ
താഴുവതെന്തേ
ആലാപനം : കമുകറ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
പൂത്തു പൂത്തു
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
മധുരാപുരിയൊരു
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
വാര്‍ത്തിങ്കള്‍ തോണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
സമയമായില്ലപോലും
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
എന്തിനീച്ചിലങ്കകള്‍
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കല്‍പ്പതരുവിന്‍ തണലില്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ബുദ്ധം ശരണം-കരുണതന്‍ മണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
വര്‍ണ്ണോല്‍സവമേ
ആലാപനം : എം എസ്‌ പദ്മ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കരയായ്ക ഭാഗിനീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ