കരിനീലമേഘങ്ങള്‍ ...
ചിത്രം | അവള് കാത്തിരുന്നു അവനും (1986) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jubith@gmail.com on October 11, 2010 കരിനീല മേഘങ്ങൾ കളിയാടും യാമങ്ങൾ കിനാവൊന്നു തകരുമ്പോൾ നിലാവേ അറിയില്ലേ (കരിനീല...) കനകദീപനാളം സാക്ഷി കതിരു പെയ്യും വാനം സാക്ഷി കരളിൻ പൂക്കൾ മാലയാക്കി പുണ്യം കൊണ്ടു നേടും ബന്ധം എന്തേ അഴലരുളി എന്നിൽ കരിയെഴുതി മധുവിധു രജനിയെൻ ആശാസുമം കണ്ണുനീരിൽ വിടർത്തുന്നു (കരിനീല...) ഉടലിൽ പാതി ഉയിരിൽ പാതി നിനവിൽ പാതി നിഴലിൽ പാതി ജന്മ ജന്മമൊന്നായി വാഴാൻ തമ്മിൽ തമ്മിൽ നേടും സ്വന്തം എന്തേ ഇഴ പിരിയാൻ ഉള്ളിൻ ഇതൾ കൊഴിയാൻ വെന്മതിലേഖേ എന്നിൽ നിന്നും എന്തിനായി നീ അകലുന്നു (കരിനീല...) ---------------------------------- Added by jubith@gmail.com on October 11, 2010 Karineela mekhangal Kaliyadum yamangal Kinavonnu thakarumbol Nilave ariyille (Karineela...) Kanakadeepanaalam sakshi Kathiru peyyum vanam sakshi Karalin pookal maalayaki Punyam kondu nedum bandham Enthe azhalaruli Ennil kariyezhuthi Madhuvidhu rajani en aasha sumam Kannuneeril vidaruthunnu (Karineela...) Udalil pathi uyiril pathi Ninavil pathi nizhalil pathi janma janmamonnayi vazhan Thammil thammil nedum swantham Enthe izha piriyan Ullin ithal kozhiyan Venmathilekhe ennil ninnum Enthinayi nee akalunnu (Karineela...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുരാഗതീരം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം