Kadalilaki Karayodu Cholli ...
Movie | Pranaamam (1986) |
Movie Director | Bharathan |
Lyrics | Bharathan |
Music | Ouseppachan |
Singers | MG Sreekumar, Krishnachandran, Lathika |
Lyrics
Added by vikasvenattu@gmail.com on January 22, 2010 കടലിളകി കരയൊടു ചൊല്ലി പുണരാനൊരു മോഹം കര പാടി - കരകവിയുന്നു തീരാത്തൊരു ദാഹം (കടല്‍...) കടല്‍ക്കാറ്റൊരു ദൂതായ് വീണ്ടും കരയോടതു മൂളിപ്പാടി പുഷ്‌പിണിയാം ഭൂമിപ്പെണ്ണേ മേലാളിന്‍ ആശകളല്ലേ കടലല്ലേ.. കാമുകനല്ലേ...ചേരേണ്ടവരല്ലേ... ഇണ ചേരേണ്ടവരല്ലേ...ഇണ ചേരേണ്ടവരല്ലേ... പിണിയാളാം പൂതക്കാറ്റേ പൂതിയ്‌ക്കും മാന്യത വേണ്ടേ നെറികെട്ടോരു വ്യാമോഹത്തിന് പ്രണയത്തിന്‍ ചേരുവയെന്ത്യേ ആഴത്തില്‍ കെട്ടിത്താഴ്‌ത്താം അലകടലിന്‍ ആശകളെല്ലാം ഇനിയൊന്നും മൊഴിയാനില്ല വിടചൊല്ലാം പിണിയാളേ കടലലറി... തിര ചിതറി...നുര പതച്ച്... കാറ്റടിച്ച്... കര വിറച്ച്... മല വിറച്ച്..കടപുഴങ്ങി മാമരങ്ങള്‍... മഴമേഘം മാനത്ത് മാറത്തലയ്‌ക്കുമ്പോള്‍ താഴേക്കരയിലെ ജീവന്‍ പിടയുമ്പോള്‍ അലകടലാം മേലാളന്റെ നെറികെട്ടൊരു പ്രണയത്തിന്‍ കപടക്കഥപാടി തിരകള്‍ കര മൂടി, മാമല മൂടി പ്രളയം... പ്രളയം.... പ്രളയം.... നിറസന്ധ്യ നിരകുറി ചാര്‍ത്തിയ പ്രണയത്തിന്നാമോദത്തില്‍ അരയാലിലത്തോണിയിലൂടെ യുഗപുരുഷന്‍ നീന്തിയണഞ്ഞു മുളങ്കുഴലിന്‍ രാഗലയത്തില്‍ യാമങ്ങള്‍ മാറിമറിഞ്ഞു പുതുപുലരിപ്പുളകമണിഞ്ഞു പുത്തന്‍ യുഗഭാവം കണ്ട് പുതുതായൊരു ചേതന കണ്ട്... (കടല്‍...) ---------------------------------- Added by Susie on May 26, 2010 kadalilaki karayodu cholli punaraanoru moham kara paadi kara kaviyunnu theeraathoru daaham (kadal) kadalkkaattoru doothaay veendum karayodathu moolippaadi pushpiniyaam bhoomippenne melaalin aashakalalle kadalalle kaamukanalle cherendavaralle ina cherendavaralle...ina cherendavaralle... piniyaalam poothakkaatte poothiykkum maanyatha vende nerikettoru vyaamohathinu pranayathin cheruvayenthe aazhathil kettithaazhthaam alakadalin aashakalellaam iniyonnum mozhiyaanilla vidachollaam piniyaale kadalalari thira chithari nura pathachu kaattadichu kara vithachu mala virachu kada puzhaki maamarangal mazhamegham maanathu maarathalaykkumbol thaazhekkarayile jeevan pidayumbol alakadalaam melaalante nerikettoru pranayathin kapadakkatha paadi thirakal kara moodi maamala moodi pralayam...pralayam...pralayam... nirasandhya nirakuri chaarthiya pranayathinnaamodathil arayaalilathoniyiloode yugapurushan neenthiyananju mulankuzhalin raagalayathil yaamangal maari marinju puthupularippulakamaninju puthan yugabhaavam kandu puthuthaayoru chethana kandu (kadal) |
Other Songs in this movie
- Thaalam maranna
- Singer : KS Chithra | Lyrics : Bharathan | Music : Ouseppachan
- Thaalam Maranna
- Singer : KS Chithra, MG Sreekumar | Lyrics : Bharathan | Music : Ouseppachan
- Thalirilayil
- Singer : KS Chithra | Lyrics : Bharathan | Music : Ouseppachan