

പൂത്തു പൂത്തു ...
ചിത്രം | കരുണ (1966) |
ചലച്ചിത്ര സംവിധാനം | കെ തങ്കപ്പന്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by parvathy venugopal on November 18, 2009 പൂത്തു പൂത്തു പൂത്തു നിന്നു പൊന്നശോകം താഴെ കാത്തു കാത്തു കാത്തു നിന്ന മാരദൂതി ഞാന്‍ അനുരാഗദൂതി ഞാന്‍ (പൂത്തു പൂത്തു) മുത്തിമുത്തിക്കുടിക്കൂ മുന്തിരിത്തേന്‍ കുടങ്ങള്‍ മുത്തിമുത്തിക്കുടിക്കുകീ മുന്തിരിത്തേന്‍ കുടങ്ങള്‍ മുത്തിമുത്തിക്കുടിക്കൂ നീ മുകരുക മുകരുക മുകരുകീ പൂങ്കുലകള്‍ മുഗ്ധരാഗമലര്‍ക്കുലകള്‍ മലര്‍ക്കുലകള്‍ പൂത്തു പൂത്തു പൂത്തു നിന്നു പൊന്നശോകം തേടിവന്ന സ്വര്‍ഗ്ഗമിതാ തേന്മലര്‍വാടിയിതാ ദേവനൃത്തവേദിയിതാ തഴുകുക തഴുകുക തരളമാം മാരുതനില്‍ താളമേളലയവീചികള്‍ താളമേളലയവീചികള്‍ ലയവീചികള്‍ പൂത്തു പൂത്തു പൂത്തു നിന്നു പൊന്നശോകം മുട്ടിമുട്ടിവിളിച്ചപ്പോള്‍ സ്വര്‍ഗ്ഗകവാടമല്ലോ തൊട്ടുമുന്നില്‍ തുറന്നു ഞാന്‍ പുണരുക പുണരുക പുളകങ്ങള്‍ പൂവണിഞ്ഞ പൂമകള്‍ തന്‍ പുണ്യവിഗ്രഹം പുണ്യവിഗ്രഹം (പൂത്തു പൂത്തു) ---------------------------------- Added by devi pillai on November 26, 2009 poothu poothu poothu ninnu ponnashokam thazhe kathu kathu kathu ninna maradoothinjan anuragadoothi njan muthimuthikkudikkoo munthirithen kudangal muthimuthikkudikkuka nee munthirithen kudangal muthimuthikkudikkoo nee mukaruka mukaruka mukarukee poonkulakal mugdharaga malarkkulakal malarkkulakal poothu poothu poothu ninnu........ thedivanna swarggamitha thenmalar vadiyitha devanritha vediyitha thazhukuka thazhukuka tharalamam maruthanil thalamela layaveechikal thalamela layaveechikal layaveechikal poothu poothu poothu ninnu ponnashokam muttivilichappol swarggakavadamallo thorrumunnil thurannu njan punaruka punaruka pulakangal poovaninja poomakal than punyavigraham punyavigraham |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുപമ കൃപാനിധി
- ആലാപനം : ജി ദേവരാജൻ | രചന : കുമാരനാശാന്‍ | സംഗീതം : ജി ദേവരാജൻ
- ഉത്തരമധുരാ വീഥികളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- താഴുവതെന്തേ
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- മധുരാപുരിയൊരു
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- വാര്‍ത്തിങ്കള്‍ തോണി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- സമയമായില്ലപോലും
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- എന്തിനീച്ചിലങ്കകള്‍
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കല്‍പ്പതരുവിന്‍ തണലില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ബുദ്ധം ശരണം-കരുണതന്‍ മണി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- വര്‍ണ്ണോല്‍സവമേ
- ആലാപനം : എം എസ് പദ്മ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കരയായ്ക ഭാഗിനീ
- ആലാപനം : കെ ജെ യേശുദാസ് | രചന : കുമാരനാശാന്‍ | സംഗീതം : ജി ദേവരാജൻ