മധുരാപുരിയൊരു ...
ചിത്രം | കരുണ (1966) |
ചലച്ചിത്ര സംവിധാനം | കെ തങ്കപ്പന്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical madhuraapuriyoru madhupaathram - athil nirayum madirayithaa maadaka maayika lahariyithaa - ithu nukaru nukaru nukaru (madhura) madhupanurangaan malarithal pole manchalithaa mani manchalithaa veesi veesi urakku thamara visarikale malar visarikale (madura) pakalkkinaavin padikal kadannoru paarijaatham konduvaru- oru paarijaathamenikku tharu panineer cholakal neenthivarunnoru kaattin kuliru tharu - poonkaattin kuliru tharu (madura) parannu pomoru ponnarayanna- thoovaleduthu tharu - oru thoovalenikku tharu thudutha munthiri neeril mukki ezhuthanamoru chithram ini ezhuthenam oru chithram aarude aarude chithram | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മധുരാപുരിയൊരു മധുപാത്രം - അതിൽ നിറയും മദിരയിതാ മാദക മായിക ലഹരിയിതാ - ഇതു നുകരൂ നുകരൂ നുകരൂ (മധുരാ) മധുപനുറങ്ങാൻ മലരിതൾ പോലെ മഞ്ചലിതാ മണി മഞ്ചലിതാ വീശി വീശി ഉറക്കൂ താമര വിശറികളേ മലർ വിശറികളേ (മധുരാ) പകൽക്കിനാവിൻ പടികൾ കടന്നൊരു പാരിജാതം കൊണ്ടുവരൂ - ഒരു പാരിജാതമെനിയ്ക്കു തരൂ പനിനീർ ചോലകൾ നീന്തിവരുന്നൊരു കാറ്റിൻ കുളിരു തരൂ - പൂങ്കാറ്റിൻ കുളിരു തരൂ (മധുരാ) പറന്നു പോമൊരു പൊന്നരയന്ന- ത്തൂവലെടുത്തു തരൂ - ഒരു തൂവലെനിയ്ക്കു തരൂ തുടുത്ത മുന്തിരി നീരിൽ മുക്കി എഴുതണമൊരു ചിത്രം ഇനി എഴുതേണം ഒരു ചിത്രം ആരുടെ ആരുടെ ചിത്രം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുപമ കൃപാനിധി
- ആലാപനം : ജി ദേവരാജൻ | രചന : കുമാരനാശാന്‍ | സംഗീതം : ജി ദേവരാജൻ
- ഉത്തരമധുരാ വീഥികളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- താഴുവതെന്തേ
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പൂത്തു പൂത്തു
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- വാര്‍ത്തിങ്കള്‍ തോണി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- സമയമായില്ലപോലും
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- എന്തിനീച്ചിലങ്കകള്‍
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കല്‍പ്പതരുവിന്‍ തണലില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ബുദ്ധം ശരണം-കരുണതന്‍ മണി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- വര്‍ണ്ണോല്‍സവമേ
- ആലാപനം : എം എസ് പദ്മ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കരയായ്ക ഭാഗിനീ
- ആലാപനം : കെ ജെ യേശുദാസ് | രചന : കുമാരനാശാന്‍ | സംഗീതം : ജി ദേവരാജൻ