

വാര്‍ത്തിങ്കള്‍ തോണി ...
ചിത്രം | കരുണ (1966) |
ചലച്ചിത്ര സംവിധാനം | കെ തങ്കപ്പന്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jay Mohan Umm....Um..... Vaarthinkal thoniyeri vaasantha raavil vanna> Laavannya dhevathayalle Nee viswa laavanny dhevathayalle (vaarthinkal) Neela meghangal ninte peeli poomudi kandaal Neermani kaazcha vachu thozhuthu pokum (neela) Nin thiru neti kandaal kasthoori kuri kandaal Panchami thinkal naanicholichu pokum Naanicholichu pokum (vaarthinkal) Maarante kodikalil neenthi kalikkum Paral meenukalalle ninte neel mizhikal Pinthirinju nee nilkke kaanmu njaan Mani thamburu ithu meettan kothichu nilppoo Kaikal tharichu nilppoo (vaarthinkal) Ithiri vidarnnoree chenchodikalil ninnum Muthum pavizhavum njaan korthedukkum thaamara thein niRanjoree malaR kudangale omane, nukarnnu njaan mayangi veezhum ninte madiyil veezhum (vaarthinkal) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മ്....മ്.... വാര്‍ത്തിങ്കള്‍ തോണിയേറി വാസന്ത രാവില്‍ വന്ന ലാവണ്യ ദേവതയല്ലേ നീ വിശ്വ ലാവണ്യദേവതയല്ലേ? നീലമേഘങ്ങള്‍ നിന്റെ പീലിപ്പൂമുടി കണ്ടാല്‍ നീര്‍മണി കാഴ്ച്ചവെച്ചു തിരിച്ചു പോകും (നീല...) നിന്‍ തിരുനെറ്റി കണ്ടാല്‍ കസ്തൂരിക്കുറികണ്ടാല്‍ പഞ്ചമിത്തിങ്കള്‍ നാണിച്ചൊളിച്ചു പോകും നാണിച്ചൊളിച്ചു പോകും (വാര്‍തിങ്കള്‍.....) മാരന്റെ കൊടികളില്‍ നീന്തിക്കളിക്കും പരല്‍മീനുകളല്ലെ നിന്റെ നീള്‍മിഴികള്‍ പിന്തിരിഞ്ഞു നീ നില്‍ക്കെ കാണുന്നുഞാന്‍ മണിത്തംബുരു ഇതുമീട്ടാന്‍ കൊതിച്ചു നില്‍പ്പൂ കൈകള്‍ തരിച്ചു നില്‍പ്പൂ (വാര്‍തിങ്കള്‍...) ഇത്തിരിവിടര്‍ന്നോരീ ചെഞ്ചൊടികളില്‍ നിന്നും മുത്തും പവിഴവും ഞാന്‍ കോര്‍ത്തെടുക്കും താമരത്തേന്‍ നിറഞ്ഞോരീ മലര്‍ക്കുടങ്ങളെ ഓമനേ മുകര്‍ന്നു ഞാന്‍ മയങ്ങിവീഴും നിന്റെ മടിയില്‍ വീഴും...... (വാര്‍തിങ്കള്‍...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുപമ കൃപാനിധി
- ആലാപനം : ജി ദേവരാജൻ | രചന : കുമാരനാശാന്‍ | സംഗീതം : ജി ദേവരാജൻ
- ഉത്തരമധുരാ വീഥികളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- താഴുവതെന്തേ
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പൂത്തു പൂത്തു
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- മധുരാപുരിയൊരു
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- സമയമായില്ലപോലും
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- എന്തിനീച്ചിലങ്കകള്‍
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കല്‍പ്പതരുവിന്‍ തണലില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ബുദ്ധം ശരണം-കരുണതന്‍ മണി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- വര്‍ണ്ണോല്‍സവമേ
- ആലാപനം : എം എസ് പദ്മ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കരയായ്ക ഭാഗിനീ
- ആലാപനം : കെ ജെ യേശുദാസ് | രചന : കുമാരനാശാന്‍ | സംഗീതം : ജി ദേവരാജൻ