View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരിവില്ലിന്‍ നാട്ടുകാരി ...

ചിത്രംഅത്തം ചിത്തിര ചോതി (1986)
ചലച്ചിത്ര സംവിധാനംഎ ടി അബു
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

maarivillin naattukaari
poonilaavin koottukaari
lajjayaale maanasathil
muthupeyyum pulakamaalee

ninte kannin mullukonden
kannilezhutharuthe
madhuramulla vaakkukori
karalilozhikkaruthe
thaarunyathin thoppil ninnum
porum kannimaane
laavanyathin naalam pole
aadum kannippoove

ninte meyyin vadivukondu
enne thalartharuthe
ninte neelaveniyaalen
hridayam variyaruthe
swapnangal than thoovalkkoottil
mevum swarna manine
mohangal than varnnappeeli
neerthum swarnna mayile
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മാരിവില്ലിന്‍ നാട്ടുകാരി
പൂനിലാവിന്‍ കൂട്ടുകാരി
ലജ്ജയാലെ മാനസത്തില്‍
മുത്തുപെയ്യും പുളകമാലീ

നിന്റെ കണ്ണിന്‍ മുള്ളുകൊണ്ടെന്‍
കണ്ണിലെഴുതരുതേ
മധുരമുള്ള വാക്കുകോരി
കരളിലൊഴിക്കരുതേ
താരുണ്യത്തിന്‍ തോപ്പില്‍ നിന്നും
പോരും കന്നിമാനേ
ലാവണ്യത്തിന്‍ നാളം പോലെ
ആടും കന്നിപ്പൂവേ

നിന്റെ മെയ്യിന്‍ വടിവുകൊണ്ട്
എന്നെ തളര്‍ത്തരുതേ
നിന്റെ നീലവേണിയാലെന്‍
ഹൃദയം വരിയരുതേ
സ്വപ്നങ്ങള്‍ തന്‍ തൂവല്‍ക്കൂട്ടില്‍
മേവും സ്വര്‍ണ്ണ മൈനേ
മോഹങ്ങള്‍ തന്‍ വര്‍ണ്ണപ്പീലി
നീര്‍ത്തും സ്വര്‍ണ്ണമയിലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കല്ല്യാണരേഖയുള്ള കയ്യില്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
കല്ല്യാണരേഖയുള്ള കയ്യില്‍
ആലാപനം : പി സുശീല, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
വഴി മറന്ന യത്രക്കാരേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം