View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലാപനം ...

ചിത്രംഅമ്പാടിതന്നിലൊരുണ്ണി (1986)
ചലച്ചിത്ര സംവിധാനംആലപ്പി രംഗനാഥ്
ഗാനരചനമുട്ടാര്‍ ശശികുമാര്‍
സംഗീതംആലപ്പി രംഗനാഥ്
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on February 22, 2011
ആലാപനം അധരനീരാജനം
സിരകളില്‍ പടരുമീ മദനരാഗാഞ്ജലി
മൌനരാഗ തേന്‍‌കിനാവായ് വാ
നിശീഥിനിയില്‍ നിശീഥിനിയില്‍

അസ്ഥിത്തളിരുകള്‍ അഗ്നിവിടര്‍ത്തും
ചിത്രപൌര്‍ണ്‍നമിയില്‍
നഗ്നയാം മേദിനി തല്പമൊരുക്കുമീ
നൃത്തോത്സവങ്ങളില്‍
എന്റെ ജീവനില്‍ പൂക്കുമീ രാഗപരാഗം
ചൂടിക്കുവാന്‍ വന്നു

ഇന്ദുകമലങ്ങള്‍ ചന്ദ്രമദം തേടും
ഇന്ദ്രപഞ്ചമിയില്‍
സ്വപ്നമാം ഭാമിനി നഖരേഖ ചൂടുമീ
ചന്ദ്രോത്സവങ്ങളില്‍
എന്റെ വീണയില്‍ തേങ്ങുമീ ദാഹനിഷാദം
പാടിക്കുവാന്‍ വന്നു


----------------------------------

Added by devi pillai on February 22, 2011
aalaapanam adhara neeraajanam
sirakalil padarumee madanaraagaanjali
mounaraaga thenkinaavaay vaa
nisheedhiniyil.. nisheedhiniyil

asthhithalirukal agnividarthum
chithrapournamiyil
nagnayaam medini thalpamorukkumee
nritholsavangalil
ente jeevanil pookkumee raagparaagam
choodikkuvaan vannu

indukamalangal chandramadam thedum
indrapanchamiyil
swapnamaam bhaamini nakharekha choodumee
chandrolsavangalil
ente veenayil thengumee daahanishaadam
paadikkuvaan vannu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അക്കുത്തിക്കുത്താനവരമ്പേ
ആലാപനം : കെ ജെ യേശുദാസ്, ആശാലത, അമ്പലപ്പുഴ ജ്യോതി   |   രചന : മുട്ടാര്‍ ശശികുമാര്‍   |   സംഗീതം : ആലപ്പി രംഗനാഥ്
സന്ധ്യേ ശാരദ സന്ധ്യേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുട്ടാര്‍ ശശികുമാര്‍   |   സംഗീതം : ആലപ്പി രംഗനാഥ്