View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇവിടെ ഈ വഴിയില്‍ ...

ചിത്രംഒരു യുഗ സന്ധ്യ (1986)
ചലച്ചിത്ര സംവിധാനംമധു
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Ivide ee vazhiyil, ee nizhalil
Ivide ee vazhiyil, ee nizhalil
ivide vachini vida parayam
ivide vachini verpiriyaam
Ivide ee vazhiyil, ee nizhalil

chithayil vachalum chirakadichuyarunna
chirakaala sundara swapnangale
mizhi neeru kondethra maaychaalum
pinneyum theliyunna sangalpa chithrangale..
(Ivide...)

makarathin thoomanjin veendum chirikkunna
mayilpeeli maavinte chillakale
ivide vachadyamaay njangal kaimaariya
madhura vaagdanangal oormayundo..
(Ivide...)

ariyatha bhavathil kaliyum chiriyumaay
oodunna nadhiyile olangale
ivide vachadyathe chumbanathal ninte
mukhapadam keeriyathormayundo..
(Ivide...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇവിടെ ഈ വഴിയില്‍ ഈ നിഴലില്‍
ഇവിടെ ഈ വഴിയില്‍ ഈ നിഴലില്‍
ഇവിടെ വച്ചിനി വിടപറയാം
ഇവിടെ വച്ചിനി വേര്‍പിരിയാം
ഇവിടെ ഈ വഴിയില്‍ ഈ നിഴലില്‍

ചിതയില്‍ വച്ചാലും ചിറകടിച്ചുയരുന്ന
ചിരകാല സുന്ദര സ്വപ്നങ്ങളെ
മിഴിനീര് കൊണ്ടെത്ര മായ്ച്ചാലും
പിന്നെയും തെളിയുന്ന സങ്കല്പ ചിത്രങ്ങളെ ..
(ഇവിടെ ...)

മകരത്തിന്‍ തൂമഞ്ഞിന്‍ വീണ്ടും ചിരിക്കുന്ന
മയില്‍‌പീലി മാവിന്‍റെ ചില്ലകളെ
ഇവിടെവച്ചാദ്യമായ് ഞങ്ങള്‍ കൈമാറിയ
മധുര വാഗ്ദാനങ്ങള്‍ ഓര്‍മ്മയുണ്ടോ ..
(ഇവിടെ ...)

അറിയാത്ത ഭാവത്തില്‍ കളിയും ചിരിയുമായ്
ഓടുന്ന നദിയിലെ ഓളങ്ങളെ
ഇവിടെ വച്ചാദ്യത്തെ ചുംബനത്താല്‍ നിന്‍റെ
മുഖപടം കീറിയതോര്‍മ്മയുണ്ടോ..
(ഇവിടെ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ ആശാന്റെ
ആലാപനം : കോറസ്‌, സി ഒ ആന്റോ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
വമ്പനുക്കും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
വേലിപ്പരുത്തിപ്പൂവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍