ആരേയും ഭാവഗായകനാക്കും ...
ചിത്രം | നഖക്ഷതങ്ങള്‍ (1986) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ബോംബെ രവി |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai aareyum bhaavagaayakanaackum aathmasaundharyamaanu nee namrasheersharaay nilppu nin munnil kamranackshathra kanyakal kinnaramani thamburumeetti ninne vaazhthunnu vaanavum mannile kilippaithalum mulam thandil moolunna thennalum innithaa nin prakeerthanam ee prapanja hridayaveenayil aaaaa..... ninte shaaleenamaunamaakumee ponmanicheppinullilaay moodi vacha nighooda bhaavangal poockalaay shalabhangalaay innithaa nrithalolaraay ee prapanja nadanavediyil aaaaa..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആരേയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ നമ്രശീർഷരായ് നിൽപ്പൂ നിൻ മുന്നിൽ കമ്ര നക്ഷത്രകന്യകൾ കിന്നര മണി തംബുരുമീട്ടി നിന്നെ വാഴ്ത്തുന്നു വാനവും മണ്ണിലെ കിളിപ്പൈതലും മുളം തണ്ടിൽ മൂളുന്ന തെന്നലും ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയവീണയിൽ ആ... നിന്റെ ശാലീന മൗനമാകുമീ പൊന്മണിച്ചെപ്പിനുള്ളിലായ് മൂടിവെച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ് ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടനവേദിയിൽ ആ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞള്‍ പ്രസാദവും
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ബോംബെ രവി
- കേവല മര്‍ത്ത്യ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ബോംബെ രവി
- നീരാടുവാന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ബോംബെ രവി
- വ്രീളാഭരിതയായ്
- ആലാപനം : പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ബോംബെ രവി
- മഞ്ഞള്‍ പ്രസാദവും (Bit)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ബോംബെ രവി