മലര്‍ തൂകുന്നു ...
ചിത്രം | കുളമ്പടികള്‍ (1986) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
സംഗീതം | ഗുണസിംഗ് |
ആലാപനം | ലതിക |
വരികള്‍
Added by devi pillai on March 9, 2011 മലര്‍ തൂകുന്നു തളിര്‍ ചൂടുന്നു ഇളം പൂവുകള്‍ കുളിര്‍ ചൂടുന്നു താരം പൂക്കും രാവില്‍ താരിന്‍ ഗന്ധം തേടും മാനസമൊരു മാലിനിയുടെ തേനലയുടെ തൂവലുകളില്‍ രാഗം തേടും നേരം താളം ചൂടും നേരം മോഹങ്ങള്‍ തന്‍ തീരങ്ങളില്‍ മാനേ തേനേ വാ നീ മായാദാഹം താ നീ തേന്മുല്ലകള്‍ പൂനുള്ളിടും ഉഷസ്സിന്‍ വാടിയില്‍ പൂത്തുമ്പികള്‍ തേന്‍കൂടുകള്‍ നുകരും വേളയില്‍ ഹൃദയരാഗക്കിളിയുമായെന്‍ രാഗവേണുവില്‍ തരളഗാനലയമുണര്‍ത്താന്‍ നീയണഞ്ഞിടു പൂഞ്ചോലകള്‍ പൂമ്പട്ടുകള്‍ ഞൊറിയും രാത്രിയില്‍ പൊന്‍പൂക്കളില്‍ പൊന്‍പൂവുകള്‍ വിടരും യാമത്തില്‍ മദനമേള ശ്രുതിയുമായെന്‍ മോഹമേടയില്‍ മധുരലാസ്യ പദമുണര്‍ത്താന്‍ നീയണഞ്ഞിടൂ ---------------------------------- Added by devi pillai on March 9, 2011 malar thookunnu thalir choodunnu ilam poovukal kulir thedunnu thaaram pookkum raavil thaarin gandham thedum maanasamoru maaliniyude thenalayude thoovalukalil raagam thedum neram thaalam choodum neram mohangal than theerangalil maane thene vaa nee maayaa daaham thaa nee thenmullakal poonullidum ushassin vaadiyil poothumbikal thenkoodukal nukarum velayil hridayaraagakkiliyumaayen raagavenuvil tharala gaanalayamunarthaan neeyananjidu pooncholakal poompattukal njoriyum raathriyil ponpookkalil ponpoovukal vidarum yaamathil madanamela sruthiyumaayen mohamedayil madhuralaasya padamunarthaan neeyananjidu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിലാവല തളിര്‍ക്കുടില്‍
- ആലാപനം : കൃഷ്ണചന്ദ്രന്‍, ലതിക | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ഗുണസിംഗ്
- ആടാനാവാതെ
- ആലാപനം : ലതിക | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ഗുണസിംഗ്