ശാരികേ എന്നോമല്‍ പൈങ്കിളി ...
ചിത്രം | പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986) |
ചലച്ചിത്ര സംവിധാനം | സത്യന് അന്തിക്കാട് |
ഗാനരചന | സത്യന് അന്തിക്കാട് |
സംഗീതം | ആലപ്പി രംഗനാഥ് |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by devi pillai on July 26, 2010 shaarike ennomalppainkilee ekanaay kaathirippoo ninne njan maanathe thoomulla mottittu poovittu meghathin therl maalakha vannu irulinnizhayil kanakamuthirum nimisham neeyen gaanam peyyum theerathinnu raagamallippookkal choodaan vaa chaamaram veeshuvaan thennalethi sakhi neramaayen arikilanayuvaan amrithupakaruvaan neramaayee chirakinadiyile choodilaliyuvaan kannadachaal kaanam nin kannilithiri naanam koottirunnaal kaanam en pranayamadhuradaaham neeyen vaasanthathin swapnam kondee mannil swarggam theerkkaan koodevaa.. vaa.... nintekaalochakal kaathorthu nilkkunnu njan neramaayen hridayavaniyile malaraay viriyuvaan neramaayen virahakadhayile kadanamakaluvaan lallalalam paattinnoru thaalamelam thannaal kanmani njan nalkaam thirunettiyil sindoorakkoottu ---------------------------------- Added by devi pillai on July 26, 2010 ശാരികേ എന്നോമല്‍പ്പൈങ്കിളീ ഏകനായ് കാത്തിരിപ്പൂ നിന്നെഞാന്‍ മാനത്തെ തൂമുല്ല മൊട്ടിട്ടു പൂവിട്ടു മേഘത്തിന്‍ തേരില്‍ മാലാഖവന്നു ഇരുളിന്നിഴയില്‍ കനകമുതിരും നിമിഷം നീയെന്‍ ഗാനം പെയ്യും തീരത്തിന്നു രാഗമല്ലിപ്പൂക്കള്‍ ചൂടാന്‍ വാ ചാമരം വീശുവാന്‍ തെന്നലെത്തി സഖി നേരമായെന്‍ അരികിലണയുവാന്‍ അമൃതുപകരുവാന്‍ നേരമായീ ചിറകിനടിയിലെ ചൂടിലലിയുവാന്‍ കണ്ണടച്ചാല്‍ കാണാം നിന്‍ കണ്ണിലിത്തിരിനാണം കൂട്ടിരുന്നാല്‍ കാണാം എന്‍ പ്രണയമധുരദാഹം നീയെന്‍ വാസന്തത്തിന്‍ സ്വപ്നം കൊണ്ടീ മണ്ണില്‍ സ്വര്‍ഗ്ഗം തീര്‍ക്കാന്‍ കൂടെവാ... വാ നിന്റെ കാലൊച്ചകള്‍ കാതോര്‍ത്തുനില്‍ക്കുന്നു ഞാന്‍ നേരമായെന്‍ ഹൃദയവനിയിലെ മലരായ് വിരിയുവാന്‍ നേരമായെന്‍ വിരഹകഥയിലെ കദനമകലുവാന്‍ ലല്ലലലം പാട്ടിന്നൊരു താളമേളം തന്നാല്‍ കണ്മണിഞാന്‍ നല്‍കാം തിരുനെറ്റിയില്‍ സിന്ദൂരക്കൂട്ട് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുത്തന്‍ മണവാട്ടി
- ആലാപനം : കോറസ്, ജെൻസി, സിന്ധു ദേവി | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : ആലപ്പി രംഗനാഥ്
- അല്ലിത്താമര
- ആലാപനം : പി ജയചന്ദ്രൻ | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : ആലപ്പി രംഗനാഥ്
- കാലനില്ലാ കാലത്തൊരു
- ആലാപനം : ബാലഗോപാലന്‍ തമ്പി | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : ആലപ്പി രംഗനാഥ്