View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിണ്ണിൻ രാഗമാല്യം ...

ചിത്രംകരിമ്പ് (1984)
ചലച്ചിത്ര സംവിധാനംകെ വിജയന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Ralaraj

Added by devi pillai on October 3, 2009
vinnin ragamalyam
mannil veezhum neram
varikaneeyomale
engaayalum onnakum namoro janmavum

kattinte geetham orkkunna soonam
karayudetheeram thazhukunnorolam
thazhukum omalkkarangal
punarum mohasathangal
anupamamakumee charuthayil
ennil neeyum ninnil njanum pookkum sangamam

niraveechiyodum nee premasindhu
aliyunnu ninnil njanenna bindu
madhurametho vikaram
tharalamavum vicharam
nirupamamakumee neelimayil
nammal mathram thammil ennum kelkkum spandanam



----------------------------------

Added by devi pillai on October 3, 2009
വിണ്ണിന്‍ രാഗമാല്യം
മണ്ണില്‍ വീഴും നേരം
വരികനീയെന്നോമലേ
എങ്ങായാലും ഒന്നാകും നാമോരോ ജന്മവും

കാറ്റിന്റെ ഗീതം ഓര്‍ക്കുന്ന സൂനം
കരയുടെതീരം തഴുകുന്നൊരോളം
തഴുകും ഓമല്‍ക്കരങ്ങള്‍ പുണരും മോഹശതങ്ങള്‍
അനുപമമാകുമീ ചാരുതയില്
എന്നില്‍ നീയും നിന്നില്‍ ഞാനും പൂക്കും സംഗമം

നിറവീചിയോടും നീ പ്രേമസിന്ധു
അലിയുന്നുനിന്നില്‍ ഞാനെന്ന ബിന്ദു
മധുരമേതോ വികാരം തരളമാകും വിചാരം
നിരുപമമാകുമീ നീലിമയില്‍
നമ്മള്‍ മാത്രം തമ്മില്‍ എന്നും കേള്‍ക്കും സ്പന്ദനം
വരികള്‍ ചേര്‍ത്തത്: Ralaraj

ആ ...ആ ...ആ ...ആ ....

വിണ്ണിന്‍ രാഗമാല്യം
മണ്ണില്‍ വീഴും നേരം
വരിക നീയോമലേ
എങ്ങായാലും ഒന്നാകും നാമോരോ ജന്മവും
(വിണ്ണിന്‍ രാഗമാല്യം...)

കാറ്റിന്റെ ഗീതം
ഓര്‍ക്കുന്ന സൂനം
കാറ്റിന്റെ ഗീതം ഓര്‍ക്കുന്ന സൂനം
നദിയുടെതീരം പൊതിയുന്ന ഓളം
തഴുകും ഓമല്‍ക്കരങ്ങള്‍
പുണരും മോഹശതങ്ങള്‍
അനുപമമാകുമീ ചാരുതയില്‍
എന്നില്‍ നീയും നിന്നില്‍ ഞാനും പൂക്കും സംഗമം ...
(വിണ്ണിന്‍ രാഗമാല്യം ...)

നിറവീചിയോലും
നീ പ്രേമസിന്ധു ...
നിറവീചിയോലും നീ പ്രേമസിന്ധു
അലിയുന്നുനിന്നില്‍ ഞാനെന്ന ബിന്ദു
മധുരമേതോ വികാരം
തരളമാകും വിചാരം
നിരുപമമാകുമീ നീലിമയില്‍
നമ്മള്‍ മാത്രം തമ്മില്‍ എന്നും കേള്‍ക്കും സ്പന്ദനം ...
(വിണ്ണിന്‍ രാഗമാല്യം ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാറത്തു മറുകുള്ള
ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം