View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിത്രശലഭമേ ...

ചിത്രംകല്‍ക്കി (1984)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനകണിയാപുരം രാമചന്ദ്രന്‍
സംഗീതംജി ദേവരാജൻ
ആലാപനംകാര്‍ത്തികേയന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010

ചിത്രശലഭമേ നീയെന്റെ വിരലിന്റെ
നൃത്തത്തിൽ പറക്കുകയില്ലയോ
പുഷ്പജാലമേ നീയെന്റെ നിറത്തിന്റെ
സ്വപ്നത്തിൽ ഒതുങ്ങുകയില്ലയോ
(ചിത്രശലഭമേ...)

വർണ്ണങ്ങൾ മയിൽപ്പീലി വർണ്ണങ്ങളാലേ
മണ്ണിനെ വിണ്ണാക്കാൻ മോഹം എനിക്ക്
മണ്ണിനെ വിണ്ണാക്കാൻ മൊഹം
പൗർണ്ണമാസി തൻ കുളിരൊതുക്കുകളെ
ഭൂമിയിൽ കൊണ്ടു വരാൻ ദാഹം എനിക്കീ
ഭൂമിയിൽ കൊണ്ടു വരാൻ ദാഹം എനിക്ക് ദാഹം
(ചിത്രശലഭമേ...)

സിന്ദൂരനീലം ചാലിച്ച പൂഞ്ചായൽ ചെപ്പിനെ
സന്ധ്യയായ് തീർക്കുവാൻ മോഹം എനിക്ക്
സന്ധ്യയായ് തീർക്കുവാൻ മോഹം
സുന്ദരാംഗി തൻ അധരപുടത്തിനെ
അമ്പിളിക്കലയാക്കാൻ ദാഹം എനിക്ക്
അമ്പിളിക്കലയാക്കാൻ ദാഹം എനിക്ക് ദാഹം
(ചിത്രശലഭമേ...)



----------------------------------

Added by devi pillai on August 22, 2010
chithrashalabhame neeyente viralinte
nrithathil parakkukillayo
pushpajaalame neeyente nirathinte
swapnathil othungukillayo

varnnangal mayilppeeli varnnangalaale
mannine vinnaakkaan moham enikku
mannine vinnaakkaan moham
pournnamaasithan kulirothukkukale
bhoomiyil konduvaraan daaham enikk dhaaham

sindooraneelam chaalicha poonchaayal cheppine
sandhyayaay theerkkuvaan moham enikku
sandhyayaay theerkkuvaan moham
sundaraamgithan adharapudathine
ambilikkalayaakkaan daaham enikk
ambilikkalayaakkaan daaham enikku daaham


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാവാമുകുന്ദന്റെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : മലയാറ്റൂര്‍ രാമകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
അന്തരംഗപ്പൂങ്കാവനമേ
ആലാപനം : പി മാധുരി   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ
മനസ്സും മഞ്ചലും
ആലാപനം : പി ജയചന്ദ്രൻ   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ