View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാം തുമ്പീ (ശോകം) ...

ചിത്രംകാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ (1988)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on August 31, 2011
 കണ്ണാന്തുമ്പീ പോരാമോ എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളില്‍ പൂക്കാലം
കളിയാടാനീ കിളിമരത്തണലോരം
കളിയാടാനീ കിളിമരത്തണലോരം
(കണ്ണാന്തുമ്പീ...)

വെള്ളാങ്കല്ലിന്‍ ചില്ലുംകൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളില്‍ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ വാവേ വാവാച്ചീ
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
പിന്നിക്കൊരുത്തൊരു മാല തീര്‍ക്കാം
തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടത്തരാം
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ
(കണ്ണാന്തുമ്പീ...)

ഏലേലം കാറ്റാലോലം കൈ വീശുമ്പോൾ
പങ്ങി പങ്ങി പൊങ്ങി പൊങ്ങാറില്ലേ നീ
എന്തേ മിണ്ടാത്തൂ വാവേ വാവാച്ചീ
നിന്നടുത്തെത്തുമ്പോൾ എന്നകത്തെത്തുന്നു
ണ്ടെങ്ങോ മറന്നിട്ട ബാല്യകാലം
പിച്ച നടന്നൊരാ കൊച്ചുന്നാൾ പിന്നെയും
ഇച്ച കൊടുക്കാറുമില്ല ദൈവം
ഇന്നുമെന്നോർമ്മയിൽ നീ കൊച്ചു
കണ്ണുനീർത്തുള്ളിയല്ലേ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on August 31, 2011
 
Kannaamthumpee poraamo ennodishtam koodaamo
Ninnekkoodaathillallo innennullil pookkaalam
Kaliyaadaamee kili marathanaloram
Kaliyaadaamee kili marathanaloram
(Kannaamthumpee ...)

Vellaamkallin chillum koodonnundaakkaam
Ullinnullil thaalolikkaamennennum
Enthe poraathoo vaave vaavaachee
Kunnikkurukkuthi nullipparichittu
Pinnikkoruthoru maala theerkkaam
Thinkalkkidaavine thoalathedukkunna
Thankakkalamaane kondetharaam
Chinkiri muthalle ente chithirakkunjalle...
(kannaamthumpee ...)

Elelam kaattaalolam kai veeshumpol
Pangi pangi pongi pongaarille nee
Enthe mindaathoo vaave vaavaachee
Ninnaduthethumpol ennakathethunnundengo
marannitta baalyakaalam
picha nadannoraa kochunnaal pinneyum
picha kodukkaarumilla daivam
Innumennormmayil nee
Kochu kannuneerthulliyalle


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാം തുമ്പീ പോരാമോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കാക്കോത്തിയമ്മക്കു
ആലാപനം : ജാനമ്മ ഡേവിഡ്‌, മലേഷ്യ വാസുദേവന്‍, എസ്‌ പി ഷൈലജ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
നന്നങ്ങാടികള്‍
ആലാപനം : കെ എസ്‌ ചിത്ര, മലേഷ്യ വാസുദേവന്‍, എസ്‌ പി ഷൈലജ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍