ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു ...
ചിത്രം | വിചാരണ (1988) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by vikasvenattu@gmail.com on January 22, 2010 ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നൂ... ദൂരേ വീണ്ടും പാടുന്നൂ... (ഒരു പൂ...) വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍ സ്വര്‍ണ്ണമരാളങ്ങളായിരുന്നൂ (വര്‍ണ്ണങ്ങള്‍) അവയുടെ ഈറന്‍ തൂവല്‍ത്തുടിപ്പില്‍ അനുഭവമന്ത്രങ്ങളുണര്‍ന്നൂ... എല്ലാം എല്ലാം നാം മറന്നു... (ഒരു പൂ...) രാവിന്റെ നീലക്കടമ്പുകള്‍ തോറും താരകപ്പൂവുകള്‍ വിരിഞ്ഞു (രാവിന്റെ) യവനികയ്ക്കപ്പുറം ജന്മം കൊതിക്കും യദുകുലം തളിര്‍ക്കുന്നതറിഞ്ഞു... എല്ലാം എല്ലാം നാം മറന്നു... (ഒരു പൂ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 Oru poo viriyunna sukhamarinju Naru manjurukunna layamarinju Unaroo unaroo yamune unaroo Etho muralika paadunnu doore veendum paadunnu (Oru poo..) Varnnangal neyyum manassile mohangal swarnna maraalangalaayirunnu (2) Avayude eeran thoovalthudippil anubhava manthrangalunarnnu ellaam ellaam naam marannu (Oru poo..) raavinte neelakkadampukal thorum Thaarakappoovukal virinju (2) Yavanikakkappuram janmam kothikkum Yadukulam thalirkkunnatharinju ellaam ellam naam marannu (Oru poo..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
- ആലാപനം : എം ജി ശ്രീകുമാർ | രചന : എസ് രമേശന് നായര്‍ | സംഗീതം : ഔസേപ്പച്ചന്