View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു രാജാ ഒരു റാണി ...

ചിത്രംജന്മാന്തരം (1988)
ചലച്ചിത്ര സംവിധാനംതമ്പി കണ്ണന്താനം
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Added by devi pillai on January 8, 2010
ഒരു രാജാ ഒരു റാണീ പ്രിയമോടെ ഇരുപേരും
സ്വപ്നങ്ങള്‍ പൂക്കും സാമ്രാജ്യം തന്നില്‍
മോഹങ്ങള്‍ തീര്‍ക്കും കൊട്ടാരമൊന്നില്‍
പണ്ടുപണ്ടൊന്നിച്ചു വാണിരുന്നു
ആഹാഹാഹാ... ഓഹൊഹൊഹോ
സ്വപ്നങ്ങള്‍ പൂക്കും സാമ്രാജ്യം തന്നില്‍
മോഹങ്ങള്‍ തീര്‍ക്കും കൊട്ടാരമൊന്നില്‍
പണ്ടുപണ്ടൊന്നിച്ചു വാണിരുന്നു


പൂന്തെന്നല്‍ വന്നു ചാമരം വീശി
പൂവുകള്‍ തൂകി വരവേല്‍ക്കേ
ലാവണ്യമെന്നും മാറാതെനില്‍ക്കേ
രാജാങ്കണത്തില്‍ എഴുന്നെള്ളു
ആനന്ദത്തേരില്‍ ..ആഹാ.. ഈറന്‍ നിലാവില്‍ -ഓഹൊ
പൊന്‍ പീലി ചൂടി ഒരുനൃത്തമാടി
നിര്‍വൃതിനീയരുളൂ

ശത്രുക്കള്‍ രാജ്യം പങ്കുവെച്ചാലും
വാഴണം നമ്മള്‍ പിരിയാതെ
ഒന്നിച്ചു മണ്ണില്‍ വാഴാന്‍ വിടില്ല
ഖഡ്ഗങ്ങള്‍ ഏന്തും ഇവര്‍ നമ്മെ
ഈമണ്ണിലല്ല നമ്മള്‍തന്‍ രാജ്യം
ഒന്നിച്ചു തേടാം വേറൊരു രാജ്യം
സ്വര്‍ഗ്ഗത്തിന്‍ ചാരുതയില്‍ ...



----------------------------------

Added by devi pillai on January 8, 2010
oru raajaa oru raani priyamode iruperum
swapnangal pookkum saamraajyam thannil
mohangal theerkkum kottaaramonnil
pandupandonnichu vaanirunnu
aahaahaha.....ohohoho...
swapnangal pookkum saamraajyam thannil
mohangal theerkkum kottaaramonnil
pandupandonnichu vaanirunnu

poonthennal vannu chaamaram veeshi
poovukal thooki varavelkke
laavanyamennum maarathe nilkke
raajaankanathil ezhunnellu
aanandatheril ..aahaa..eeran nilaavil...oho...
ponpeeli choodi orunrithamaadi
nirvrithi neeyarulloo

sathrukkal raajyam pankuvechaalum
vaazhanam namal piriyaathe
onnichu mannil vaazhan vidilla
khadgangal enthum ivar namme
ee mannilalla nammal than raajyam
onnichu thedam veroru raajyam
swarggathin chaaruthayil


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാക്കു കൊണ്ടെന്നെ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, സി ഒ ആന്റോ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഹൃദയം കവരും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പൂവിന്‍ മൃദുലതയാലെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌