View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശിശിരമേ നീ [M] ...

ചിത്രംപട്ടണപ്രവേശം (1988)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശ്യാം
ആലാപനംസതീഷ്‌ ബാബു

വരികള്‍

Lyrics submitted by: Sreedevi Pillai

shishirame... nee.. ithilevaa
shishirame.. nee ... ithilevaa
hridayamaakum maruvilaake kulirupeyyaan
alanja paithal nee varu melle

vaanavaniyil vidarnnu mannil
kaanthi veeshum kiraname nee
entekudilum thediyorunaal
poonilaavin pudavachaarthi
aa....
ente kudilum thediyorunaal
poonilaavin pudavachaarthi
anayukille irul neekkuvaan
orungiyirippoo njan varu melle

raaganadiyil ramichu neenthum
hamsame nee chiraku neerthi
ente mizhineer maalayaniyaan
premamaakum kovilanayaan
varuvathennen kadhakelkkuvaan
orungiyirippoo njan varu melle
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ശിശിരമേ നീ ഇതിലേ വാ
ശിശിരമേ നീ ഇതിലേ വാ
ഹൃദയമാകും മരുവിലാകെ കുളിരു പെയ്യാൻ
അലഞ്ഞ പൈതൽ നീ വരൂ മെല്ലെ
(ശിശിരമേ..)

വാന വനിയിൽ വിടർന്നു മണ്ണിൽ
കാന്തി വീശും കിരണമേ നീ (2)
എന്റെ കുടിലും തേടിയൊരു നാൾ (2)
പൂനിലാവിൻ പുടവ ചാർത്തി
ആ..ആ.ആ.ആ..
എന്റെ കുടിലും തേടിയൊരു നാൾ
പൂനിലാവിൻ പുടവ ചാർത്തി
അണയുകില്ലേ ഇരുൾ നീക്കുവാൻ
ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ
(ശിശിരമേ..)

രാഗനദിയിൽ രമിച്ചു നീന്തും
ഹംസമേ നീ ചിറകു നീർത്തി(2)
എന്റെ മിഴിനീർ മാലയണിയാൻ
പ്രേമമാകും കോവിലണയാൻ
വരുവതെന്നെൻ കഥ കേൾക്കുവാൻ
ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ
(ശിശിരമേ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സൗഭാഗ്യം
ആലാപനം : കൊച്ചിന്‍ ഇബ്രാഹിം, സതീഷ്‌ ബാബു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
ശിശിരമേ നീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം