View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉദിക്കുന്ന സൂര്യനെ ...

ചിത്രംകുഞ്ഞാലിമരയ്ക്കാര്‍ (1967)
ചലച്ചിത്ര സംവിധാനംഎസ് എസ് രാജൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംകെ ജെ യേശുദാസ്, പി ജയചന്ദ്രൻ, എ കെ സുകുമാരന്‍

വരികള്‍

Added by madhavabhadran on September 11, 2010
 
ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസ്സൂലുല്ലാ (3)
അ...

(പു) അ...
ഉദിക്കുന്ന സൂര്യനെ ചതിക്കയാല്‍ പിടിച്ചെന്നു
കൊതിക്കേണ്ട കരിമുകില്‍ കൊലയാളരേ
(ഗ്രൂ) അ...
ഉദിക്കുന്ന സൂര്യനെ ചതിക്കയാല്‍ പിടിച്ചെന്നു
കൊതിക്കേണ്ട കരിമുകില്‍ കൊലയാളരേ
(പു) ഇന്നു മദിക്കേണ്ട മദിക്കേണ്ട മറുനാടരേ
(ഗ്രൂ) നിങ്ങള്‍ മദിക്കേണ്ട മദിക്കേണ്ട മറുനാടരേ

(പു) കൊടുമ്മിരുള്‍ കോട്ട കെട്ടി പൊളിക്കുവാന്‍ അണഞ്ഞീടും
പ്രതികാര ദാഹവുമായു് തലമുറകള്‍
(ഗ്രൂ) ഓ ഹോ
കൊടുമ്മിരുള്‍ കോട്ട കെട്ടി പൊളിക്കുവാന്‍ അണഞ്ഞീടും
പ്രതികാര ദാഹവുമായു് തലമുറകള്‍
(പു) നാളെ പറത്തിക്കും ഈ നാടിന്‍ കൊടിക്കൂറകള്‍
(ഗ്രൂ) കൊടിക്കൂറകള്‍ അ...
ഉദിക്കുന്ന സൂര്യനെ ചതിക്കയാല്‍ പിടിച്ചെന്നു
കൊതിക്കേണ്ട കരിമുകില്‍ കൊലയാളരേ
ഇന്നു മദിക്കേണ്ട മദിക്കേണ്ട മറുനാടരേ

(പു) ഉദിക്കുന്ന സൂര്യനെ ചതിക്കയാല്‍ പിടിച്ചെന്നു
കൊതിക്കേണ്ട കരിമുകില്‍ കൊലയാളരേ
(ഗ്രൂ) അ.. ഉദിക്കുന്ന സൂര്യനെ ചതിക്കയാല്‍ പിടിച്ചെന്നു
കൊതിക്കേണ്ട കരിമുകില്‍ കൊലയാളരേ
(പു) ഇന്നു മദിക്കേണ്ട മദിക്കേണ്ട മറുനാടരേ
(ഗ്രൂ) നിങ്ങള്‍ മദിക്കേണ്ട മദിക്കേണ്ട മറുനാടരേ

(പു) ഒരിക്കലും പൊലിയാത്ത സ്വാതന്ത്ര്യ ജ്യോതിസ്സേ
(ഗ്രൂ) പൊന്നൊളിയേ പൊന്നൊളിയേ
ഒരിക്കലും പൊലിയാത്ത സ്വാതന്ത്ര്യ ജ്യോതിസ്സേ
പൊന്നൊളിയേ പൊന്നൊളിയേ
(പു) മരിച്ചാലും മരിക്കാത്ത മരയ്ക്കാരേ
(ഗ്രൂ) അ..
മരിച്ചാലും മരിക്കാത്ത മരയ്ക്കാരേ
(പു) നാടിന്‍ അരികളെ വിറപ്പിച്ച മരയ്ക്കാരേ
(ഗ്രൂ) മരയ്ക്കാരേ

(ഗ്രൂ) അ...
(പു) പാടുന്നു പാടുന്നു നിന്റെയാ ഗീതമിന്നും
പടിഞ്ഞാറന്‍ കടലിലെ തിരമാലകള്‍
(ഗ്രൂ) അ...
പാടുന്നു പാടുന്നു നിന്റെയാ ഗീതമിന്നും
പടിഞ്ഞാറന്‍ കടലിലെ തിരമാലകള്‍
വിണ്ണില്‍ പറക്കുന്നു ഭാരത കൊടിക്കൂറകള്‍ (2)
കൊടിക്കൂറകള്‍


----------------------------------

Added by devi pillai on January 3, 2011

laa ilaah illallaah muhammadu rasoolullaah (3)
aa.....

aa....
udikunna sooryane chathiyaal pidichennu
kothikkanda karimukil kolayaalare
aa.....udikkunna sooryane.....
innu madikkenda madikkenda marunaadare
ningal madikkenda madikkenda marunaadare

kodumirul kottaketti polikkuvaanananjidum
prathikaaradaahavumaay thalamurakal
naale parathikkum ee naadin kodikkoorakal
kodikkoorakal....aa...
udikkunna sooryane.......

orikkalum poliyaatha swathanthra jyothisse
ponniliye... ponnoliye...
marichaalum marikkaatha marakkaare...aa
marichaalum marikkaatha marakkaare....
naadin arikale virappicha marakkaare.
marakkaare....

aa.... paadunnu ninteyaageethaminnum
padinjaaran kadalile thiramaalakal
aa....
paadunnu....
vinnil parakkunnu bharatha kodikkoorakal...



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മുല്ലപ്പൂമാലയുമായ്‌
ആലാപനം : പി ജയചന്ദ്രൻ, പ്രേമ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഓലോലം കാവിലുള്ള
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
മുറ്റത്തു പൂക്കണ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
നീയില്ലാതാരുണ്ടഭയം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ആറ്റിനക്കരെ
ആലാപനം : പി ജയചന്ദ്രൻ, എ കെ സുകുമാരന്‍, എ പി കോമള, ബി വസന്ത, കെ പി ചന്ദ്രമോഹൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌