View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരം മൌനങ്ങള്‍ക്കുള്ളില്‍ ...

ചിത്രംആലിലക്കുരുവികള്‍ (1988)
ചലച്ചിത്ര സംവിധാനംഎസ് എൽ പുരം ആനന്ദ്
ഗാനരചനബിച്ചു തിരുമല
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aayiram mounangalkkullilninnunarum
ajnaatha soundaryame
maarivil chaalichu maanthalir thoovalaal
njaanente bhaavanayaakki
enno neeyente romaanchamaayi
ariyaathe aarorum ariyaathe
(aayiram)

aa nirakkoottil ninnomane enthinaay
neeyente munnil vannu (2)
aa manju paadasarangaloden nenchil
enthinaay nrithamaadi (2)
ennabhilaashathin then mullukal
kondu novunnuvo devee novunnuvo
(aayiram)

daivamurangunnorambalam
sundaree nee vannu dhanyamaakki (2)
aalila neythiri naalangalaay ninte
aalolalochanangal en anuraagathin
ven chillinullil njaan swanthamaakkum
ninne swanthamaakkum
(aayiram)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആയിരം മൌനങ്ങള്‍ക്കുള്ളില്‍ നിന്നുണരും
അജ്ഞാത സൌന്ദര്യമേ
മാരിവില്‍ ചാലിച്ചു മാന്തളിര്‍ തൂവലാല്‍
ഞാനെന്റെ ഭാവനയാക്കി
എന്നോ നീ എന്റെ രോമാഞ്ചമായി
അറിയാതെ ആരോരും അറിയാതെ
(ആയിരം)

ആ നിറക്കൂട്ടില്‍ നിന്നോമനേ എന്തിനായി
നീയെന്റെ മുന്നില്‍ വന്നു (2)
ആ മഞ്ജു പാദസരങ്ങളോടെന്‍ നെഞ്ചില്‍
എന്തിനായി നൃത്തമാടി (2)
എന്നഭിലാഷത്തിന്‍ തേന്‍ മുള്ളുകള്‍
കൊണ്ട് നോവുന്നുവോ ദേവീ നോവുന്നുവോ
(ആയിരം)

ദൈവമുറങ്ങുന്നോരമ്പലം
സുന്ദരി നീ വന്നു ധന്യമാക്കി (2)
ആലില നെയ്ത്തിരി നാളങ്ങളായി നിന്റെ
ആലോല ലോചനങ്ങള്‍ എന്‍ അനുരാഗത്തിന്‍
വെണ്‍ ചില്ലിനുള്ളില്‍ ഞാന്‍ സ്വന്തമാക്കും
നിന്നെ സ്വന്തമാക്കും
(ആയിരം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സേ ശാന്തമാകു
ആലാപനം : ജി വേണുഗോപാല്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : മോഹന്‍ സിതാര
കിള്ളെടീ കൊളുന്തുകള്‍
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : മോഹന്‍ സിതാര