View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരെ കിഴക്കുദിക്കിൻ ...

ചിത്രംചിത്രം (1988)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍, കോറസ്‌

വരികള്‍

Lyrics submitted by: Dilip C S

lalalaa lalala laa laa
lalalaa lalala laa laa

doore kizhakudikkin maanickyachembazhucka
njaaninneduthu vache ente vettilathaambaalathil

doore kizhakudikkin maanickyachembazhucka
njaaninneduthu vache ente vettilathaambaalathil

doore kizhakudikkin maanickyachembazhucka

laalalla laalalla lalalalalaa lallalalalaa
laalalla laalalla lalalalalaa lallalalalaa

nalla thalirvettila nulli vellam thalichu vache
theckanpukala nannaay njaan vettiyarinju vache
ini neeyennente arikil varum
kili paadum kulir raavil njaan arikil varaam
parayoo mridu nee enthu pakaram tharum
nalla thathackilichundan vettila nuronnu thechu tharaam
ente palliyarayude vaathil ninakku thuranne tharaam

doore kizhakudikkin maanickyachembazhucka
njaaninneduthu vache ente vettilathaambaalathil

doore kizhakudikkin maanickyachembazhucka

laalalaa laalalaa laalalala laalalala laa

kannil vilackum vachu raathri enneyum kaathiricke
theckethodickarikil kaalocha thiricharinju
arikil vannenne ethirettu nee
thulunaadan poompattu virichu vachu
manimaaran ee raavil enthu pakaram tharum
ninne kettippidichu njaan chenthalirchundathu mutham tharum
oru krishnathulasippoo nulli mudithumbil chaarthi tharum

doore kizhakudikkin maanickyachembazhucka
njaaninneduthu vache vettilathaambaalathil

doore kizhakudikkin maanickyachembazhucka
njaaninneduthu vache ente vettilathaambaalathil

doore kizhakudikkin maanickyachembazhucka
വരികള്‍ ചേര്‍ത്തത്: ദിലീപ് സി എസ്

ലലലാ ലലല ലാ ലാ
ലലലാ ലലല ലാ ലാ

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക

ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ
ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ

നല്ല തളിര്‍വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ
തെക്കന്‍പുകല നന്നായ്‌ ഞാന്‍ വെട്ടിയരിഞ്ഞു വെച്ചേ
ഇനി നീയെന്നെന്റെ അരികില്‍ വരും
കിളിപാടും കുളിര്‍രാവില്‍ ഞാന്‍ അരികില്‍ വരാം
പറയൂ മൃദു നീ എന്തു പകരം തരും
നല്ല തത്തക്കിളിച്ചുണ്ടന്‍ വെറ്റില നുറൊന്നു തേച്ചു തരാം
എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക

ലാലലാ ലാലലാ ലാലലല ലാലലല ലാ

കണ്ണില്‍ വിളക്കും വെച്ചു രാത്രി എന്നെയും കാത്തിരിക്കേ
തെക്കേത്തൊടിയ്ക്കരികില്‍ കാലൊച്ച തിരിച്ചറിഞ്ഞോ
അരികില്‍ വന്നെന്നെ എതിരേറ്റു നീ
തുളുനാടന്‍ പൂം പട്ടു വിരിച്ചു വെച്ചു
മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും
നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിർച്ചുണ്ടത്തു മുത്തം തരും
ഒരു കൃഷ്ണതുളസിപ്പൂ നുള്ളി മുടിത്തുമ്പില്‍ ചാര്‍ത്തി തരും

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ വെറ്റിലതാമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലതാമ്പാളത്തില്‍

ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈറന്‍ മേഘം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : കണ്ണൂര്‍ രാജന്‍
പാടം പൂത്ത കാലം
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഏയ്‌ മൂന്നു മൂന്നയിലു
ആലാപനം : മോഹന്‍ലാല്‍   |   രചന :   |   സംഗീതം : കണ്ണൂര്‍ രാജന്‍
കാടുമീ നാടുമെല്ലാം
ആലാപനം : സുജാത മോഹന്‍, മോഹന്‍ലാല്‍, കോറസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : കണ്ണൂര്‍ രാജന്‍
നഗുമോമു ഗനലേനി
ആലാപനം : എം ജി ശ്രീകുമാർ, നെയ്യാറ്റിന്‍കര വാസുദേവന്‍   |   രചന : ത്യാഗരാജ   |   സംഗീതം : കണ്ണൂര്‍ രാജന്‍
സ്വാമിനാഥ പരിപാലയ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : മുത്തുസ്വാമി ദീക്ഷിതര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
പാടം കൊയ്യും മുന്‍പേ [F]
ആലാപനം : സുജാത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : കണ്ണൂര്‍ രാജന്‍
പാടം പൂത്ത കാലം [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : കണ്ണൂര്‍ രാജന്‍