View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളിയരഞ്ഞാണം ...

ചിത്രംഅന്നൊരിക്കല്‍ (2005)
ചലച്ചിത്ര സംവിധാനംശരത് ചന്ദ്രൻ വയനാട്
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംഗംഗ, വിധു പ്രതാപ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 4, 2011

വെള്ളിയരഞ്ഞാണം തുള്ളി വന്ന പെണ്ണേ
കുളിരരുവി പെണ്ണാളേ പാടം നീളെ
പത നുര ചിന്നി നീയൊഴുകുമ്പോൾ
പാഴ്മണ്ണിൽ പാലാഴി നിന്നെത്തേടി
വേനൽച്ചൂടിൽ മണ്ണുരുകുമ്പോൾ
ആയിരം കൈ നീട്ടിയിന്നല്ലല ചില്ലല തൊങ്ങലുമായ് (2)
വെള്ളിയരഞ്ഞാണം തുള്ളി വന്ന പെണ്ണേ
കുളിരരുവി പെണ്ണാളേ ഓ..ഓ..

പച്ച കുത്തുവാൻ മണ്ണിൽ പവിഴമണിയുവാൻ
മൺകിനാവിനെ ഒന്നു നെഞ്ചിലേറ്റുവാൻ (2)
ഇതുവഴി വന്നവളേ...
ഇതുവഴി വന്നവളേ മനസ്സിൽ മധുരം തന്നവളേ
പുളകമണിഞ്ഞവളേ ഇതുവരെ എങ്ങുപോയ് നീ ഓ ഓ..ഓ..
ഇന്നോളമെങ്ങു പോയ് നീ
(വെള്ളിയരഞ്ഞാണം..)

സ്വന്തമാകുവാൻ മണ്ണിൽ ചന്തമാകുവാൻ
ബന്ധനങ്ങളെ തട്ടി മാറ്റി വന്നവളേ (2)
അന്തിവെയിൽ പൊന്നൊളിയിൽ ഓ ഓ..ഓ..
അന്തിവെയിൽ പൊന്നൊളിയിൽ
പൊന്നോണ തളകളണിഞ്ഞവളേ തിലകമണിഞ്ഞവളേ
ഇതുവരെയെങ്ങു പോയ് നീ ഓ..ഓ..ഓ..
ഇന്നോളമെങ്ങു പോയ് നീ
(വെള്ളിയരഞ്ഞാണം..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 4, 2011

Velliyaranjaanam thulli vanna penne
Kuliraruvi pennale paadam neele
Pathanura chinni neeyozhukumbol
Paazhmannil paalazhi ninethedi
Venal choodil mannurukumbol
Aayiram kai neetiyen allala chillala thongalumayi (2)
Velliyaranjaanam thulli vanna penne
Kuliraruvi pennale Oh..Oh..

Pachakuthuvan mannil pavizhamaniyuvaan
Mankinavine onnu nenjilettuvaan(2)
Ithuvazhi vannavale
Ithuvazhi vannavale manasil madhuram thannavale
Pulakamaninjavale ithuvare engupoyi nee oh..oh..oh..
Innolamengu poyi nee
(velliyarnjaanam...)

Swanthamaakuvaan mannil chandamaakuvaan
Bandhanangale thatti maati vannavale(2)
Anthiveyil ponnoliyil oh.. oh.. oh ..
Anthiveyil ponnoliyil ponnona
Thalakalanijavale thilakamaninjavale
Ithuvareyengu poyi nee oh
Innolamengu poyi nee
(velliyarnjaanam...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയദേവതേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
വളയിട്ട കൈ
ആലാപനം : പ്രതിഭ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
മാട്ടുപൊങ്കല്‍
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
താരകറാണീ
ആലാപനം : അഫ്‌സല്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌