View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരിവളയോ ചങ്ങാതീ (F) ...

ചിത്രം5 ഫിംഗേഴ്സ് (2005)
ചലച്ചിത്ര സംവിധാനംസഞ്ജീവ് രാജ്
ഗാനരചനസച്ചിദാനന്ദൻ പുഴങ്കര
സംഗീതംബെന്നി ജോണ്‍സണ്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Added by madhavabhadran@yahoo.co.in on February 14, 2010

കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി
കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി
കുരവയിടും വായാടി കളമെഴുതും കല്യാണി
ആരു തന്നെടി ശിങ്കാരി പൂത്താലി
പത്തുമണിയോടെ മുത്തുമണി പോലെ
മൊട്ടുചിരി പോലെ മൊട്ടുവിരിയൂലേ
കല്യാണമുണ്ണാന്‍ കാക്കപ്പൂവേ വായോ
(കരിവളയോ)

പഞ്ചാരവാക്കാലേ കൊതിനുണയും നീയും
നിന്നാണേ എന്നാണേ മതിമതി അഴകിയ നാണം
മിണ്ടാതെ മിണ്ടാതെ നുണപറയും നീയും
കൊഞ്ചാതെ കൊഞ്ചുന്നോ കലപില അരമണിയാറ്റേ
ആടി മഴ പാടുന്നേ ചേലഞൊറിയാടുന്നേ (2)
കള്ളമിഴി വാടാതെ കനക കുളിരേ കണിമലരേ
(കരിവളയോ)

കൊല്ലാതെ നോക്കാതേ മുനയെറിയും നീയും
കണ്ണാടി നോക്കാതെ കരിമഷിയെഴുതിയ കണ്ണേ
കുന്നായ കുന്നോളം മണമെറിയും നീ
കണ്ടാലും മിണ്ടാതെ കുറുനിര തഴുകിയൊരാറ്റേ
ആടിമഴ പാടുന്നേ നീലമുകിലാടുന്നേ (2)
കള്ളമിഴി വാടാതെ കനക കുളിരേ കണിമലരേ
(കരിവളയോ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 24, 2011

Karivalayo changaathi kuyilivalo kinnaari
Kooviyaarthidum koothaadi themmaadi
Kuravayidum vayaadi kalamezhuthum kallyaani
Aaru thannedi shinkaari poothaali
Pathu maniyode muthu mani pole
mottu chiri pole mottu viriyoolle
Kallyaanamunnaan kaakka poove vaayo (karivalayo)

Panchaara vaakkaale kothi nunayum neeyum
Ninnaane ennaane mathimathiyazhakiya naanam
Mindaathe mindaathe nuna parayum neeyum
Konchaathe konchunno kalapila aramaniyaate
Aadi mazha paadunne chela njoriyaadunne(2)
Kallamizhi vadaathe kanakae kulire kani malare (karivalayo)

Kollaathe nokkaathe munayeriyum neeyym
Kannaadi nokkaathe karimashi ezhuthiya kanne
Kunnaaya kunnolam manameriyum nee
Kandaalum mindaathe kuru nira thazhukiyoraate
Aadi mazha paadunne neela mukil aadunne (2)
Kallamizhi vaadaathe kanakae kulire kani malare (karivalayo...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദനപ്പൊന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ബെന്നി ജോണ്‍സണ്‍
മൂന്നു കാലുള്ളൊരു കാക്കാച്ചിയെ
ആലാപനം : അഫ്‌സല്‍   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ബെന്നി ജോണ്‍സണ്‍
തിങ്കൾ പൊട്ടു തൊട്ട പെണ്മണിയേ
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ബെന്നി ജോണ്‍സണ്‍
പച്ചക്കിളി
ആലാപനം : സാബു ലാൽ   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ബെന്നി ജോണ്‍സണ്‍
കരിവളയോ ചങ്ങാതീ (D)
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ബെന്നി ജോണ്‍സണ്‍