View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രിയനേ ...

ചിത്രംവിസ്മയത്തുമ്പത്ത് (2004)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍

വരികള്‍

Added by madhavabhadran on February 11, 2010

പ്രിയനേ നീയെന്നെ അറിയാതിരുന്നാല്‍
എന്തിനാണിനിയെന്‍റെ ജന്മം
പ്രിയനേ നിന്‍ വിരല്‍ മീട്ടിയുണരാന്‍
വെറുതെ മോഹിക്കയാണോ
ഞാനാം തന്ത്രികള്‍ പോയൊരു വീണ
(പ്രിയനേ)

ഒരു വര്‍ണ്ണ സ്വപ്നത്തില്‍ ചിറകടിച്ചുയരുമ്പോള്‍
കണ്മണി നിന്നെ ഞാനറിയുന്നു
കല്‍പ്പനാജാലകം തുറന്നു വെച്ചപ്പോള്‍
കണികണ്ട കാഴ്ചകള്‍ നിന്‍ രൂപം
പൊന്‍മുളംതണ്ടില്‍ നിന്‍ ഗാനരഹസ്യം
പാല്‍നിലാപ്പാലയില്‍ നിന്‍ വസന്തം
നിന്മിഴിയും മൊഴിയും ഞാനല്ലേ
(പ്രിയനേ)

താളിലത്തുമ്പിലെ മഞ്ഞിളംതുള്ളികള്‍
മരതകമുത്തായി പൊഴിയുമ്പോള്‍
നക്ഷത്രവാടിയില്‍ പൗര്‍ണ്ണമിക്കന്യക
താരകമുല്ലപ്പൂ കോര്‍ക്കുമ്പോള്‍
തെന്നലില്‍ നിന്‍ മൃദുനിശ്വാസഗന്ധം
മിന്നലിൽ കൈവളച്ചന്തം
നിന്നഴകും കവിതയും ഒന്നാകുന്നു
(പ്രിയനേ)


----------------------------------

Updated by Paul on May 23,2008


priyane neeyenne ariyathirunnaal
enthinaaniniyente janmam
priyane nin viral meettiyunaraan
veruthe mohikkayaano
njaanaam thanthrikal pOyoru veena

Oru varnna swapnathil chirakadichuyarumbol
Kanmani ninne njan ariyunnu
Kalpana jalakam thurannu vachappol
Kani kanda kazhchayil nin roopam
Ponmulam thandil nin gana rahasyam
Pal nila palayil nin vasantham
Nin mizhiyum mozhyum njanalle
(priyane)

thalile thumbile manjilam thullikal
marathaka muthayi pozhiyumbol
nakshatra vadiyil pournima kanyaka
tharaka mullapoo korkumbol
thennalil nin mridhu niswasa gandham
minnalil kaivala chantham
ninnazhakum kavithayum onnakunnu
(priyane)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഴകെ നീ എന്നെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
കൊഞ്ചി കൊഞ്ചി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ഏതോ കളിയരങ്ങിന്‍
ആലാപനം : ഗംഗ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
മിഴികൾക്കിന്നെന്തു വെളിച്ചം [M]
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ഏതോ കളിയരങ്ങിൻ [നായിക നീ]
ആലാപനം : ഡോ ഫഹദ്‌, ഗംഗ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
മിഴികള്‍ക്കിന്നെന്തു വേളിച്ചം (D)
ആലാപനം : സുജാത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ഏതോ കളിയരങ്ങിൻ [നായിക നീ]
ആലാപനം : അഫ്‌സല്‍, ഗംഗ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ഏതോ കളിയരങ്ങിൻ [എക്സ്റ്റെൻഡഡ്]
ആലാപനം : ഗംഗ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍