View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴത്തുള്ളികള്‍ (F) ...

ചിത്രംവെട്ടം (2004)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനബി ആര്‍ പ്രസാദ്‌
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on January 2, 2011

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടി നിന്‍ കുടക്കീഴില്‍ ഞാന്‍ വന്നനാള്‍
കാറ്റാലെയെന്‍ ഈറന്‍മുടി ചേരുന്നു നിന്‍ മേലാകവേ
നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയീല്ലയോ
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടി നിന്‍ കുടക്കീഴില്‍ ഞാന്‍ വന്നനാള്‍

ഇടറാതെ ഞാനാക്കൈയില്‍ കൈ ചേര്‍ക്കവേ
മയില്‍‌പ്പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെച്ചേര്‍ക്കും നേരത്തു നീ
വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാന്‍ തോരാത്തൊരീ...
പൂമാരിയില്‍ മൂടട്ടെ നാം.....
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടി നിന്‍ കുടക്കീഴില്‍ ഞാന്‍ വന്നനാള്‍

കുടത്തുമ്പിലൂറും നീര്‍പോല്‍ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിൽ ദാഹം തീര്‍ന്നീടവേ
വഴിക്കോണില്‍ ശോകം നില്പൂ ഞാനേകയായ്
നീയെത്തുവാന്‍ മോഹിച്ചു ഞാന്‍
മഴയെത്തുമാ നാള്‍ വന്നിടാന്‍
(മഴത്തുള്ളികള്‍.....)

 

Added by Kalyani on January 2, 2011

Mazhathullikal pozhinjeedumee naadan vazhi
nananjodi nin kudakkeezhil njaan vanna naal
kaattaaleyen eeran mudi cherunnu nin melaakave
neelunnoree manpaathayil tholodu thol poyeellayo
mazhathullikal pozhinjeedumee naadan vazhi
nananjodi nin kudakkeezhil njaan vanna naal

idaraathe njaanaa kaiyil kai cherkkave
mayilppeeli paalum pole nokkunnuvo
thanukkaathe melle cherkkum nerathu nee
viraykkunnu meyyum maarum verenthino
aashichu njaan thoraathoree...
poomaariyil moodatte naam.....
mazhathullikal pozhinjeedumee naadan vazhi
nananjodi nin kudakkeezhil njaan vanna naal

kudathumpiloorum neerpol kanneerumaay
vida cholli mookam neeyum maanjeedave
kaarozhinja vaanil daaham theernneedave
vazhikkonil shokam nilppuu njaan ekayaay
neeyethuvaan mohichu njaan.....
mazhayethumaa naal vannidaan.....
(mazhathullikal.....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മക്കസായി
ആലാപനം : എം ജി ശ്രീകുമാർ, നാദിര്‍ഷാ   |   രചന : നാദിര്‍ഷാ   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മഴത്തുള്ളികള്‍ (M)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഒരു കാതിലോല
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
I love you December
ആലാപനം : എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ, സായനോര ഫിലിപ്പ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഇല്ലത്തെ കല്യാണത്തിനു (F)
ആലാപനം : സുജാത മോഹന്‍   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഇല്ലത്തെ കല്യാണത്തിനു (D)
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ബേണി ഇഗ്നേഷ്യസ്