View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂക്കുന്നിതാ മുല്ല ...

ചിത്രംവജ്രം (2004)
ചലച്ചിത്ര സംവിധാനംപ്രമോദ് പപ്പന്‍
ഗാനരചനകുമാരനാശാന്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംപി ജയചന്ദ്രൻ, ഔസേപ്പച്ചന്‍, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on June 13, 2010
pookkunnithaa mulla pookkunnilanji
pookkunnu thenmaavu pookkunnashokam
vaaykkunnu velikku varnnagal poovaal
chokkunnu kaadanthi meghangal pole

ellaadavum pushpagandham parathi
mellennu thekkunnu veeshunnu vaayu
ullaasamee... neendakookoo ravathaal
ellaarkkumekunnithe kokilangal....

paadangal ponnin niram poondu neele
paadipparannethiyeethathayellaam
kedatta nellin kathirkkaambu kothi
choodaarnna dikkorthu pokunnu vaanil

ullasamee neenda kookooravathaal
ellarkkumekunnithe kokilangal.....
pookkunnitha mulla........

chandam karakereyaay sheethavum
poyanthikku poonkaavilaalereyaayi
santhoshamerunnu devaalayathil
pongunnu vaadyangal vannoo vasantham

pookkunnithaa mulla..........

----------------------------------

Added by devi pillai on June 13, 2010
പൂക്കുന്നിതാമുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍ പോലെ

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു
ഉല്ലാസമേ...... നീണ്ടകൂകൂരവത്താല്‍
എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍


പാടങ്ങള്‍ പൊന്നിന്‍ നിറം‌പൂണ്ടു നീളെ
പാടിപ്പറന്നെത്തിയീത്തത്തയെല്ലാം
കേടറ്റ നെല്ലില്‍ കതിര്‍ക്കാമ്പുകൊത്തി
ചൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍

ഉല്ലാസമീ നീണ്ടകൂകൂരവത്താല്‍
എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍
പൂക്കുന്നിതാ മുല്ല...........

ചന്തം കരയ്ക്കേറെയായ് ശീതവും പോ-
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു ദേവാലയത്തില്‍
പൊങ്ങുന്നു വാദ്യങ്ങള്‍ വന്നൂ വസന്തം

പൂക്കുന്നിതാ മുല്ല............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയതമ
ആലാപനം : സുജാത മോഹന്‍, അഫ്‌സല്‍, കോറസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
വജ്രം - theme song
ആലാപനം : വസുന്ധരാ ദാസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജേഷ്‌ മോഹന്‍
മാടത്തക്കിളി
ആലാപനം : കെ ജെ യേശുദാസ്, മാസ്റ്റർ വൈശാഖ്   |   രചന : വൈലോപ്പിള്ളി ശ്രീധരമേനോൻ   |   സംഗീതം : ഔസേപ്പച്ചന്‍
ഞാൻ നടക്കും (പൂവല്ല)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിജയ്‌ യേശുദാസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
വര്‍ണ്ണമയില്‍
ആലാപനം : സുജാത മോഹന്‍, ഡോ ഫഹദ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
മാടത്തക്കിളി [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : വൈലോപ്പിള്ളി ശ്രീധരമേനോൻ   |   സംഗീതം : ഔസേപ്പച്ചന്‍
പൂവല്ല പൂവല്ല
ആലാപനം :   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍