മാടത്തക്കിളി ...
ചിത്രം | വജ്രം (2004) |
ചലച്ചിത്ര സംവിധാനം | പ്രമോദ് പപ്പന് |
ഗാനരചന | വൈലോപ്പിള്ളി ശ്രീധരമേനോൻ |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | കെ ജെ യേശുദാസ്, മാസ്റ്റർ വൈശാഖ് |
വരികള്‍
Added by madhavabhadran@yahoo.co.in on February 13, 2010 മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം (2) ചൊല്ലുക പാടത്തെന്തു വിശേഷം പാടത്തെല്ലാം വിത്തുവിതച്ചു പയ്യേ ചുണ്ടും കീറി മുളച്ചു ഒരു മഴകിട്ടാഞ്ഞുഴറും ഞാറിന് ഓമല്പ്പീലി കരിഞ്ഞു പൊന്നോമല്പ്പീലി കരിഞ്ഞു (മാടത്തക്കിളി) മാടത്തക്കിളി മാടത്തക്കിളി മാനത്തെന്തു വിശേഷം ചൊല്ലുക മാനത്തെന്തു വിശേഷം മാനത്തില്‍ ഒരു കാര്നിഴലെന്നാല് ഏണത്തില് കാറ്റൂതുന്നു കാറ്റിന് പിറകേ ചിറകുവിരുത്തി കാര്നിരയെത്തി പെയ്താല്ലോ ആ മഴ പൊത്തി ചുണ്ടുവിരിക്കുകില് ആ മണിഞാറു തഴയ്ക്കൂലോ (മാടത്തക്കിളി) മാടത്തക്കിളി മാടത്തക്കിളി മാടത്തില്‍ കഥയെന്തോ മാടത്തില്‍ കഥയെന്തോ തെങ്ങിന്പോടാമെന് മാടത്തില്‍ ഭംഗിയില്‍ മുട്ടകള്‍ ഞാനിട്ടു മുട്ടവിരിഞ്ഞാകുഞ്ഞുങ്ങള്ക്കിനി വിട്ടൊഴിയാത്ത വിശപ്പല്ലോ പുല്പ്പോന്തുകളേ കൊണ്ടുകൊടുക്കണമപ്പോള് മാനം കനിയാകില് പുല്ലും ഞാറും പുല്പ്പോന്തുകളും നെല്ലും നമ്മള്‍ക്കുണ്ടാമോ (മാടത്തക്കിളി) മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം (2) ---------------------------------- Added by devi pillai on June 13, 2010 maadathakkili maadathakkili paadathenthuvishesham cholluka paadathenthu vishesham? paadathellaam vithuvithachu payyechundum keerimulachu orumazhakittaathuzharum njaarin omalppeelikarinju ponnomalppeeli karinju maadathakkili maadathakkili maanathenthu vishesham cholluka maanathenthu vishesham? maanathil oru kaarnizhalennaal eenathil kaattoothunnu kaattin pirake chirakuviruthi kaarnirayethi peythaalo aa mazhapothi chunduvirikkukil aamaninjaaru thazhaykkoolo maadathakkili maadathakili maadathil kadhayentho thengin podaamen maadathil bhamgiyil muttakal njaanittu muttavirinja kunjugalkkini vittozhiyaatha vishappallo pulpponthukale kondukodukkanamappol maanam kaniyaaykil pullum njaarum pulpponthukalum nellum nammalkkundamo? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രിയതമ
- ആലാപനം : സുജാത മോഹന്‍, അഫ്സല്, കോറസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്
- പൂക്കുന്നിതാ മുല്ല
- ആലാപനം : പി ജയചന്ദ്രൻ, ഔസേപ്പച്ചന്, കോറസ് | രചന : കുമാരനാശാന് | സംഗീതം : ഔസേപ്പച്ചന്
- വജ്രം - theme song
- ആലാപനം : വസുന്ധരാ ദാസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രാജേഷ് മോഹന്‍
- ഞാൻ നടക്കും (പൂവല്ല)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിജയ് യേശുദാസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്
- വര്‍ണ്ണമയില്‍
- ആലാപനം : സുജാത മോഹന്‍, ഡോ ഫഹദ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്
- മാടത്തക്കിളി [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : വൈലോപ്പിള്ളി ശ്രീധരമേനോൻ | സംഗീതം : ഔസേപ്പച്ചന്
- പൂവല്ല പൂവല്ല
- ആലാപനം : | രചന : | സംഗീതം : ഔസേപ്പച്ചന്