View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊഞ്ചെടി കൊഞ്ചെടി പെണ്ണേ ...

ചിത്രംസിംഫണി (2004)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംകെ എസ്‌ ചിത്ര, സുജാത മോഹന്‍, വി ദേവാനന്ദ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011

കൊഞ്ചെടീ കൊഞ്ചടി പെണ്ണേ കൊഞ്ചടി വായ്ത്താരി
കൊഞ്ചെടീ കൊഞ്ചടി പെണ്ണേ ഓഹോ ഓഹോ ഹോയ്

നന്ദവന കണ്മണി തൻ നന്ദനത്തിൻ നായിക ഞാൻ
അനുരാഗിണീ രാധികയല്ലോ
കണ്ണനവൻ ഭാമയുടെ വിണ്ണറിയാൻ താമസ-
മെന്തവനായ് നീ കൊതി തുള്ളാതെ
യമുനാ നദിയായ് ഞാൻ അവനെ തേടി
മുരളീരവരമായ് അവനെൻ കരളിൽ മുഴുകി
സ്വരമന്ത്ര കാൽത്തളയായ്
പിരിയാതെ ഇന്നുമാ പാദങ്ങൾ പുണരുന്നു ഞാൻ
ശ്യാമ പാദങ്ങൾ പുണരുന്നു ഞാൻ
(നന്ദവന കണ്മണി...)

മധുരാ നായകനെ മുരളീഗായകനെ
ആരോടാണിനി നിൻ അനുരാഗം
യാദവ സുന്ദരനെ യദുകുല നന്ദനനെ എന്താണിന്നിനി നിൻ അഭിലാഷം
ആത്മാവു ആത്മാവിൽ നിറയുമ്പോലെ
ഇരുപേരിലെപ്പോഴും വാഴുന്നു ഞാൻ
ഞാനാണീ മാറത്തെ തിരുവാഭരണം
ഞാനല്ലോ തൃക്കൈ വെണ്ണ
കണ്ണനവൻ ഭാമയുടെ വിണ്ണറിയാൻ താമസ-
മെന്തവനായ് നീ കൊതി തുള്ളാതെ

ശ്രുതിയിൽ ചേർന്നു വരും മാനസ മർമരമേ
എൻ മണിവീണയിൽ നീ എന്നുണരും
സാന്ദ്രമൃദംഗവുമായ് സ്നേഹതരംഗിണിയിൽ
ആടിയുറഞ്ഞലിയാൻ എന്നു വരും
രാധാ വിഷാദങ്ങൾ അറിയുമ്പോലെ
ഈ നാവാ വിലാപങ്ങൾ കേൾക്കുന്നു ഞാൻ
നീ പടരണമെന്നിളമാറിൽ ഹരിചന്ദനമായ്
എന്നിൽ വീണലിയേണം നീ
(നന്ദവന കണ്മണി...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011

Konchedee Konchedee penne Konchedee vaaythaari
Konchedee Konchedee penne oho ho ho hoy

Nandavana kanmani than nandanathin naayika njaan
Anuragini raadhikayallo
Kannanavan bhamayude vinnariyaan thaamasa
menthavanaay nee kothi thullaathe
Yamunaa nadiyaay njaan avane thedi
Muraleeravamaay avanen karalil muzhuki
swaramanthra kaalthalayaay
piriyaathe innumaa paadangal punarunnu njaan
shyaama paadangal punarunnu njaan
(Nandavana kanmani..)

Madhuraa nayakane muralee gaayakane
aarodaanini nin anuraagam
yaadava sundarane yadukula nandanane
enthaaninnini nin abhilaasham
aathmaavu aathmaavin nirayumpole
iruperileppozhum vaazhunnu njaan
njaanaanee maarathe thiruvabharanam
njaanallo thrikkai venna
kannanavan bhaamayude vinnariyaan thaamasa
menthavanaay nee kothi thullaathe

Sruthiyil chernnu varum maanasa marmarame
En maniveenayil nee ennunarum
Saandra mrudamgavumaay sneha tharamginiyil
aadiyuranjaliyaan ennu varum
raadhaa vishaadangal ariyumpole
ee naavaa vilaapangal kelkkunnu njaan
nee padaranamennila maaril harichandanamaay
ennil veenaliyenam nee
(nandavana kanmani...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിന്നെ തേടി
ആലാപനം : ദീപക്‌ ദേവ്‌, ഗംഗ, വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പനിമതിയെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
രഘുവംശ
ആലാപനം : നിഖില്‍ കെ മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
സുഖമോ (f)
ആലാപനം : സുജാത മോഹന്‍, വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ചിത്രമണിക്കാട്ടില്‍ (F)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
സുഖമോ (f)
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പനിമതിയെ (D)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
a symphonic feeling (instrumental)
ആലാപനം : ദീപക്‌ ദേവ്‌   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
നിന്നെ തേടി (dance mix)
ആലാപനം : ദീപക്‌ ദേവ്‌, ഗംഗ, വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ചിത്രമണിക്കാട്ടില്‍ [D]
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌