View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ ...

ചിത്രംറയിന്‍ റയിന്‍ കം എഗൈന്‍ (2004)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, കാർത്തിക

വരികള്‍

Added by Sujith P / suttusiva@gmail.com on August 13, 2011

തെമ്മാ തെമ്മാ തെമ്മാടി കാറ്റേ.....
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
നീ മലമേലെ മഴമേഘത്തുടി കൊട്ടാതെ
കളമുളയെ ചുംബിക്കാതെ
കണ്ണേ കണ്ണേ കണ്ണേ എന്റെ കണ്‍മണിപ്പെണ്ണിനെ പുല്‍കാതെ
പൊന്നേ ഹേ പൊന്നേ കൊന്നപ്പൊന്നരഞ്ഞാണമിളക്കാതെ
ആലിലയിലൂഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ
പൂംകൊമ്പിലെ പൂമരത്തുമ്പിയെ പൂക്കില തുള്ളിച്ചു പോകാതെ
തെമ്മാ തെമ്മാടി കാറ്റേ.... നീ ചക്കര മാവിന്റെ കൊമ്പ് കുലുക്കാതെ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ ...ചിത്തിരപ്പെണ്ണിന്റെ കൂട് പൊളിക്കാതെ

ഹേയ് തലങ്കടി എലൈസ തലങ്കടി എലൈ സൊല്ലടി ഹേയ് തലങ്കടി എലൈസ

കതിരാടും മുണ്ടോന്‍ പാടത്തിളവേല്‍ക്കാതെ
കുടപാറും കണിയാന്‍കുന്നില്‍ മഴ തൂവാതെ
വലംപിരിശംഖിലും ഇടംപിരികുന്നിലും
ഇടമലയാറ്റിലും മണിമലമേട്ടിലും
എന്‍ താന്തോന്നി കാറ്റേ... വായാടി കാറ്റേ
നീ എന്നോടൊപ്പം പാടാന്‍ വന്നാല്‍ കൂടെ ഞാനും പാടാം..

തെമ്മാ തെമ്മാടി കാറ്റേ.... നീ ചക്കര മാവിന്റെ കൊമ്പ് കുലുക്കാതെ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ ...ചിത്തിരപ്പെണ്ണിന്റെ കൂട് പൊളിക്കാതെ

ഹെലൈസ ഹേലേലൈസ

പകലില്ലാ രാവില്ലാതെ അലയാം കൂടെ
വെയിലില്ലാ മഴയില്ലാതെ തുടരാം കൂടെ
ഇളമുളം തണ്ടിലെ പ്രണയ വസന്തവും
മഴമുകില്‍ ചിന്തിലെ മഴവില്‍ ചന്തവും
എന്‍ കിന്നാര കാറ്റേ... എന്‍ പുന്നാര കാറ്റേ
നീ പങ്കിടുവാനായ് എന്നെയും കൂട്ടാമെങ്കില്‍ ഞാനും കൂടാം.. (തെമ്മാ തെമ്മാ)

----------------------------------

Added by Sujith P / suttusiva@gmail.com on August 13, 2011

Themmaa themmaa themmaadikkaatte
Chummaa chummaa chummaathe kaatte
Nee malamele mazhameghathudi kottaathe
Kalamulaye chumbikkaathe
Kanne kanne kanne ente kanmanippennine pulkaathe
Ponne he ponne konnapponnaranjaanamilakkaathe
Aalilayiloonjaalaadikkondolam thulli nadakkathe
Poonkombile poomarathumbiye pookkila thullichu pokaathe
Themmaa themmaadikkaatte....nee chakkara maavinte kombu kulukkaathe
Chummaa chummaa chummaathe kaatte....chithirappenninte koodu polikkaathe


Hey thalankadi elaisa thalankadi elai solladi hey thalankadi elaisa


Kathiraadum mundonpaadathilavelkkaathe
Kudapaarum kaniyaankunnil mazha thoovaathe
Valampiri sankhilum idampiri kunnilum
Idamalayaattilum manimalamettilum
En thaanthonni kaatte.....vaayaadi kaatte
Nee ennodoppam paadaan vannaal koode njaanum paadaam

Themmaa themmaadi kaatte....nee chakkara maavinte kombu kulukkaathe
Chummaa he chummaathe kaatte....chithirappenninte koodu polikkaathe

Helaisaa helelaisaa.....

Pakalillaa raavillaathe alayaam koode
Veyilillaa mazhayillaathe thudaraam koode
Ilamilam thandile pranayavasanthavum
Mazhamukil chinthile mazhavil chanthavum
En kinnaara kaatte....en punnaara kaatte
Nee pankiduvaanaay enneyum koottaamenkil njaanum koodaam (Themmaa themmaa)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

kiss of death
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : താര തോമസ്‌, ബോബന്‍ അബ്രഹാം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
പൂവിന്നുള്ളില്‍
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
മായാ മഴയായ്‌ മഴയായ്‌
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
കണ്ണാമ്പൊത്തി
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, താര തോമസ്‌   |   രചന : കൈതപ്രം, താര തോമസ്‌   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
കൃഷ്ണ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, താര തോമസ്‌   |   രചന : താര തോമസ്‌   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
നില്ല്‌ നില്ല്‌
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ (M)
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌