View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന ...

ചിത്രംഇരുട്ടിന്റെ ആത്മാവ് (1967)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

Eeranuduthum kondambaram chuttunna
hemantha raavile venmukile
kanneeril mungiyoren kochukinaavukal
Enthinii sreekovil chuttidunnuu.. vridhaa...
enthinii devane kaikooppunnuu (eeranuduthum)

Kottiyadachorii kovilin munnil njaan
Pottikkaranjittu ninnaalum
Vaadaatha pratheksha than vaasanthippoomaala
vaanguvaanaarum aNayillallo (eeranuduthum)

Maanava hridayathin nombaramorkkaathe
Maanathu chirikkunna vaarthinkale
Moodupadamaninja moodhavikaarathin
naadakam kandu kandu maduthu poyo (eeranuduthum)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്ത രാവിലെ വെണ്മുകിലേ
കണ്ണീരില്‍ മുങ്ങിയോരെന്‍ കൊച്ചുകിനാവുകള്‍
എന്തിനീ ശ്രീകോവില്‍ ചുറ്റിടൂന്നൂ
വൃഥാ എന്തിനീ ദേവനെ കൈകൂപ്പുന്നൂ...?

കൊട്ടിയടച്ചൊരീ കോവിലിന്മുന്നില്‍ ഞാന്‍
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും
വാടാത്ത പ്രതീക്ഷതന്‍ വാസന്തി പൂമാല
വാങ്ങുവാനാരാരുമണയില്ലല്ലോ
(ഈറനുടുത്തും.........)

മാനവഹൃദയത്തിന്‍ നൊമ്പരമോര്‍ക്കാതെ
മാനത്തു ചിരിക്കുന്ന വാര്‍തിങ്കളേ
മൂടുപടമണിഞ്ഞ മൂഢവികാരത്തിന്‍
നാടകം കണ്ടുകണ്ടു മടുത്തു പോയോ?
(ഈറനുടുത്തും.........)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാകച്ചാര്‍ത്ത് കഴിഞ്ഞൊരു
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അമ്പടിക്കണ്ണനു മാമ്പഴം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇരുകണ്ണീര്‍ത്തുള്ളികള്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പാരിയല്ല പാരിൽ (പുള്ളുവൻ പാട്ട്)
ആലാപനം : കോറസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : എംഎസ്‌ ബാബുരാജ്‌