View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താഴ്‌വാരം ...

ചിത്രംമേല്‍വിലാസം ശരിയാണ്‌ (2003)
ചലച്ചിത്ര സംവിധാനംപ്രദീപ് ചൊക്ലി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംപാലക്കാട് കെ എല്‍ ശ്രീറാം
ആലാപനംരഞ്ജിനി ജോസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on February 24, 2011

താഴ്വാരം കുങ്കുമ ചോപ്പിട്ട സായന്തനം
തങ്കമനസ്സിൽ മാലേയ മഴ പാടും ദേവരാഗം
താരാജാലം മായക്കാരാ നിന്നെ തേടുന്നു
മോഹാരണ്യം മായിക്കാറ്റിൽ ഗാനം ചൂടുന്നു
സ്നേഹാർദ്രമായി ശുഭ രാജാങ്കണം
മഴ മായും നേരം തായമ്പൂവിൽ തേടി വരാം
ഇരുളാടും മേട്ടിൻ തീരെ ഞാനും കൂടെ വരാം
കുളിരോലും രാവിൽ ആടിക്കാറ്റിൻ പാട്ടു തരാം
കളിയാട്ട കൂട്ടിൽ പീലിപ്പൂവും ചൂടിവരാം
(താഴ്വാരം..)

മഞ്ചാടി മുത്തേ നിന്നെ കണ്ണാലെ കാണും നേരം
മയിലാടും പോലെ ഉള്ളിൽ തിറയാട്ടം
ചെഞ്ചായ ചോപ്പേ നിന്നെ മുത്താരം മുത്തും നേരം
മധു തൂകും പോലെ നെഞ്ചിൽ കുളിരോട്ടം
അകതളിരിതൾ ആലോലം നർത്തനമാടും യാമത്തിൽ
നിന്നോടിനി ചൊല്ലാത്തൊരു ആലസ്യം
കുളിരോലും രാവിൽ ആടിക്കാറ്റിൻ പാട്ടു തരാം
കളിയാട്ട കൂട്ടിൽ പീലിപ്പൂവും ചൂടിവരാം
(താഴ്വാരം..)

ചില്ലോലം കണ്ണിൽ മെല്ലെ മിന്നാരം മിന്നും നേരം
പുഴയോരപൂവിനുള്ളിൽ തുടിമേളം
വായാടിപ്രാവേ നിന്നെ ഞാൻ തേടും സന്ധ്യാനേരം
വഴിയോരകൂടാരത്തിൽ തെളിദീപം
സുഖകരമൊരു സംഗീതം
ശിഞ്ജിതമാകും യാമത്തിൽ
ഇന്നേവരെ ഇല്ലാത്തൊരു ആനന്ദം
മഴ മായും നേരം തായമ്പൂവിൽ തേടി വരാം
നിഴലാടും മേട്ടിൻ തീരെ ഞാനും കൂടെ വരാം
(താഴ്വാരം..)


Added by ജിജാ സുബ്രഹ്മണ്യൻ on February 24, 2011

Thazhvaram kunkumam chopicha sayanthanam
Thankamanasil maleya mazha padum deva ragam
Tharajalam mayakara ninne thedunnu
Moharanyam maayi kattil ganam choodunnu
Snehaardramaayi shubha rajankanam
Mazha mayum neram thaazham poovil thedi varam
nizhalaadum mettin theere njanum koode varam
Kulirolum ravil aadikkattin patu tharam
Kaliyata kootil peeli poovum choodi varam
(thazhvaram..)

Manjadi muthe ninne kannale kanum neram
Mayiladum pole ullil thirayattam
chenkaaya choppe ninne mutharam muthum neram
Madhu thookum pole nenjil kulirotam
Aka thalirital alolam narthanamadum yamathil
ninodini chollathoru alasyam
Kulirolum ravil aadikkattin patu tharam
Kaliyata kootil peeli poovum choodi varam
(thazhvaram..)

chillolam kannil melle minnaram minnum neram
puzhayora poovinnullil thudi melam
vayadi prave ninne njan thedum sandhya neram
vazhiyora koodarathil thelideepam
sugha karamoru sangeetham
shinjiithamakum yamathil
innevare illathoru anandham
mazha mayum neram thaazham poovil thedi varam
nizhaladum metin theere njanum koode varam
(thazhvaram..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിക്കാവടി
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
നീലക്കുയിലേ ഓടക്കുഴലൂതി
ആലാപനം : വിധു പ്രതാപ്‌, അജിമോൾ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
വാടാമല്ലി പൂവും
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
ദൂരെയോ മേഘരാഗം
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
പുഴ പാടുമീ പാട്ടിൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
തിരുതാളത്തുടി വേണം
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
താഴമ്പൂവേ
ആലാപനം : വി ദേവാനന്ദ്‌, അപർണ്ണാ രാമചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
പുഴ പാടുമീ പാട്ടിൽ
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം