View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അച്ഛന്റെ പൊന്നുമോളേ ...

ചിത്രംഹൃദയത്തില്‍ സൂക്ഷിക്കാന്‍ (2005)
ചലച്ചിത്ര സംവിധാനംരാജേഷ്‌ ആര്‍ പിള്ള
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംഅഞ്ജന

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 15, 2010
അച്ഛന്റെ പൊന്നു മോളേ രാരോ രാരാരോ
അമ്മേടെ കുഞ്ഞു വാവേ രാരോ രാരാരോ
കൈയ്യിൽ വളയിട്ട് കണ്ണിൽ മഷിയെഴുതി
പൊന്നരമണി കിങ്ങിണി കിലു കിലെ കിലുക്കി (അച്ഛന്റെ...)

നെയ്യുരുള കുഞ്ഞുരുള കൈയ്യിൽ വാങ്ങണ്ടെ
ഗുരുവായൂർ തൂവെണ്ണ കുഞ്ഞുവായിൽ നിറക്കേണ്ടെ
കളികൂട്ടരുമായ് വഴക്കു കൂടി
കരിവള എല്ലാം കരഞ്ഞുടയുമ്പോൾ
ഓ സാരമില്ലെന്നു പറഞ്ഞു കരയാതാക്കീലേ ഞാൻ
കരയാതാക്കീലേ (അച്ഛന്റെ..)


അറിവെല്ലാം അറിയേണ്ടെ നാലക്ഷരം എഴുതണ്ടേ
എന്നെക്കാൾ വലുതായ് നീ നാളെ വളരണ്ടേ
വാനോളം വലുതായാലും പൊന്നു മോളായ് വിളികേൾക്കേണം
ഒരു പെൺ കിടാവായ് വളർന്നു നീയുമൊരമ്മയാകേണം
നല്ലൊരമ്മയാകേണം (അച്ഛന്റെ...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011

Achante ponnumole raaro raaraaro
ammede kunju vaave raaro raaraaro
kayyil valayittu kannil mashiyezhuthi
ponnaramani kingini kilukile kilukki
(achante ponnumole....)

neyyurula kunjurula kayyil vaangande
guruvaayoor thoovenna kunju vaayil niraykkande
kalikkoottarumaayi vazhakku koodi
karivalayellaam karanjudayumbol
oh saaramillennu paranju ninne karayaathaakkeele njaan karayaathaakkeele
(achante ponnumole.....)

arivellaam ariyande naalaksharamezhuthande
ennekkaal valuthaay nee naale valarande
vaanolam valuthaayaalum ponnumolaay vili kelkkenam
oru penkidaavaay valarnnu neeyum orammayaakenam
nallorammayaakenam
(achante ponnumole.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റായ്‌
ആലാപനം : ജോര്‍ജ്ജ്‌ പീറ്റര്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കുട്ടനാട്ടിലെ കറുത്തപെണ്‍
ആലാപനം : ആനന്ദ് രാജ്‌   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
എനിക്കാണു നീ
ആലാപനം : അഫ്‌സല്‍, ആശാ മധു   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
സന്ധ്യയാം കടലിലെ
ആലാപനം : രചന ജോൺ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
എനിക്കാണു നീ
ആലാപനം : അഫ്‌സല്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
അച്ഛന്റെ പൊന്നുമോളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര