ഇന്നലെ എന്റെ നെഞ്ചിലെ ...
ചിത്രം | ബാലേട്ടന് (2003) |
ചലച്ചിത്ര സംവിധാനം | വി എം വിനു |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Vijayakrishnan V S Innale ente nenjile kunju manvilakkoothiyille Kaatten manvilakkoothiyille Koorirul kavinte muttathe mullapol ottaykku ninnille njaninnottaykku ninnille Doore ninnum pinvili kondenne arum vilichilla Kana kannerin kavalin noolizha arum thudachilla Chandana ponchithayil ente achaneriyumbol Machakatharo thengi parakkunnath Ambala pravukalo ambala pravukalo ullinnullil akshara poottukal adyam thurannu thannu kunjikaladi oradi thettumbol kai thannu koode vannu jeevitha pathakalil ini ennini kanum naam mattoru janmam koode janiykkan punyam pularnidumo punyam pularnidumo | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന് വി എസ് ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ.. കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ.. കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോൽ ഒറ്റയ്ക്കു നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ.. ദൂരേനിന്നും പിന്‍വിളികൊണ്ടെന്നെ ആരും വിളിച്ചില്ല കാണാക്കണ്ണീരിന്‍ കാവലിന് നൂലിഴ ആരും തുടച്ചില്ല ചന്ദന പൊന്‍ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍ മച്ചകത്താരോ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ.. അമ്പലപ്രാവുകളോ... ഉള്ളിന്നുള്ളില് അക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെവന്നു ജീവിതപ്പാതകളില്‍ ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ.. പുണ്യം പുലര്‍ന്നീടുമോ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിലു ചിലും (m)
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- കറു കറുത്തൊരു
- ആലാപനം : മോഹന്‍ലാല്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- ചിലു ചിലും
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- ചോലക്കിളിയേ (ബാലേട്ടാ)
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- ഇന്നലെ എന്റെ നെഞ്ചിലെ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്