View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാരായണീയമാം ...

ചിത്രംവാല്‍ക്കണ്ണാടി (2002)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംജി വേണുഗോപാല്‍

വരികള്‍

Added by devi pillai on June 10, 2010

ഓം ഗുരുഭ്യോ നമ:
ഹരിശ്രീഗണപതയെ നമ:
അവിഘ്നമസ്തു:

നാരായണീയമാം നിളയിലും മുങ്ങിയ
പേരാര്‍ന്ന ഗുരോ പണ്ഡിതരത്നമേ
ആചാര്യോത്തമ നമസ്തേ നമസ്തേ
നാരായണ നാമാവേ

കൊടിക്കുന്നിലമ്മതന്‍ അനുഗ്രഹത്തിടമ്പേ
കൊടുക്കുന്ന ഗുരുവാം അക്ഷരത്തഴമ്പേ
ഭജിക്കും ഞങ്ങള്‍തന്‍ ഉള്ളിരുള്‍ നീക്കും
ഗുരുത്വമേറും കെടാവിളക്കേ

ആര്‍ഷജ്ഞാനനിധേ കുലപതേ
ആറും നാലുമിണങ്ങിയ മൂര്‍ത്തേ
കോര്‍ത്തിനുകൂടാത്തവരും സതതം
വാഴ്ത്തും പരമാചാര്യ നമസ്തേ

ക്ഷേത്രകലയിലും ദേവസഭയിലും
ആത്മരസം പകര്‍ന്ന അക്ഷരതീര്‍ഥമേ
കൈരളിചൂടിയ തുളസീദലമേ
കൈതൊഴും ഞങ്ങടെ സര്‍വസ്വമേ

Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010

Om gurubhyo nama:
Harisree ganapathaye nama:
Avighna masthu

Naaraayaneeyamaam nilayilum mungiya
Peraarnna guro Panditha Rathname
aachaaryothama namasthe namasthe
naarayana naamaave

Kodikkunnilamma than anugrahathidampe
Kodukkunna Guruvaam aksharathazhampe
Bhajikkum njangal than Ullirul neekkum
Guruthwamerum kedaavilakke

aarsha njaananidhe kulapathe
Aarum naaluminangiya moorthe
korthinu koodaathavarum sathatham
vaazhthum paramaachaarya namasthe

Kshethrakalayilum devasabhayilum
aathmarasam pakarnna akshara theerthame
kairali choodiya thulaseedalame
kai thozhum njangade sarvaswame



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണിക്കുയിലേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
മണിക്കുയിലേ
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
വാല്‍ക്കണ്ണാടി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
അണ്ണാരക്കണ്ണാ
ആലാപനം : കലാഭവന്‍ മണി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
മകളേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
അമ്മേ അമ്മേ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
കുക്കൂ കുക്കൂ
ആലാപനം : എം ജയചന്ദ്രന്‍, ചിന്‍മയി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍