View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paanan thudi ...

MovieChakkarakkudam (2002)
LyricsGireesh Puthenchery
MusicRaveendran
SingersRaveendran

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

മാമാങ്കം കഥകൾ പാടും തിരമാലകളും
മഞ്ചാടി മണൽത്തരിയും നിളയും പൂങ്കുയിലുകളും
മാമാങ്കം കഥകൾ പാടും തിരമാലകളും
മഞ്ചാടി മണൽത്തരിയും നിളയും പൂങ്കുയിലുകളും

നാടോടിത്തെയ്യം തിരുനൃത്തം തിരുമുറ്റത്ത് ...
നാടോടിക്കാറ്റും നാലുകെട്ടും തമ്പുരാൻമാരും
വാഴുന്നൊരു കേരളത്തിന് ഉത്സവമേളം
പാണൻ തുടികൊട്ടി പാടുന്നേ ....

കേളിയും കഥകളിയും മേളപ്പദങ്ങളും
തുഞ്ചൻ പറമ്പിലെ രാമായണക്കിളിയും
കേളിയും കഥകളിയും മേളപ്പദങ്ങളും
തുഞ്ചൻ പറമ്പിലെ രാമായണക്കിളിയും
തുള്ളലും പൂവിളിയും പൊന്നും വിഷുക്കണിയും
ചെണ്ടയും ചേങ്ങിലയും ഇലഞ്ഞിത്തറമേളവും
പൊന്നൂഞ്ഞാലാട്ടി വരുന്നൊരു മംഗളമേളം
പാണൻ തുടികൊട്ടിപ്പാടുന്നേ ...
പതിരില്ലാ കഥകൾ ചൊല്ലും നാടുണ്ടേ
നാഗങ്ങൾ വാഴും ആയില്യം കാവിൽ
പുള്ളുവർ ക്കുടം കൊട്ടി പാടുന്നേ
പഴമകൾതൻ കഥകൾ ചൊല്ലി പാടുന്നേ..
പാണൻ തുടികൊട്ടി പാടുന്നേ....


Other Songs in this movie

Neelappolayante
Singer : MG Sreekumar   |   Lyrics : Gireesh Puthenchery   |   Music : Raveendran
Yamuna nadiyude
Singer : Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Raveendran
Chakkarakkudam (Thaa Theyyam)
Singer : MG Sreekumar   |   Lyrics : Gireesh Puthenchery   |   Music : Raveendran