View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പെണ്ണേ പെണ്ണേ ...

ചിത്രംമീശ മാധവന്‍ (2002)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കല്യാണി മേനോന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Jija Subramanian

(F) Penne penne nin kalyanamaay
Ponnum minnum nin kannaaramaay (penne penne...)
Manimaaranaaru mayile manavaattiyaaya veyile
Mazhanoolu kondu thaali mizhiyil pidanju peeli
(Penne penne.....mizhiyil pidanju peeli)

(M) Chella mani chiriyile chithravarnna chilampile
Muthu koruthedukkaan koode vaa
(F) Ullam thulli thulumpumee kallakkannanoruthante
Kannu pothikkalikkaan koode vaa
(M) Kannaadichillotha pennalalle
Munnaazhi mullappoomuttanalle
(F) Nellolathellinte meyyaanalle
Ellaamee chekkante swathaanalle
(D) Oru paattum kottippaadaam koottam koodippovaam
Aattam konchichaattaam hoy (Oru paattum...)

(F) Penne penne nin kalyanamaay
Ponnum minnum nin kannaaramaay
(chorus) Manimaaranaaru mayile manavaattiyaaya veyile
Mazhanoolu kondu thaali mizhiyil pidanju peeli

(F) Ennathiri vilakkinte vettamulla mizhikalil
Thotturummiyirikkaan koode vaa
(M) Pattaninja meyyu kondu pottu vecha netti kondu
Nenchurummiyurangaan koode vaa
(F) Kalyaanaraavinte sammaanamaay
Kaanaatha vinninte venthaaramaay
(M) Paadaatha paattinte paalkkumpilaay
Ennennumennennumonnaavanam
(D) Oru paattum kottippaadaam koottam koodippovaam
Aattam konchichaattaam hoy (Oru paattum...)

(M) Penne penne nin kalyanamaay
Ponnum minnum nin kannaaramaay
(chorus) Manimaaranaaru mayile manavaattiyaaya veyile
Mazhanoolu kondu thaali mizhiyil pidanju peeli
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

(F) പെണ്ണേ പെണ്ണേ നിൻ കല്യാണമായ്
പൊന്നും മിന്നും നിൻ കണ്ണാരമായ് (പെണ്ണേ....)
മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി
(പെണ്ണേ പെണ്ണേ ......മിഴിയില്‍പ്പിടഞ്ഞു പീലി)

(M) ചെല്ലമണിച്ചിരിയിലെ ചിത്രവർണ്ണ ചിലമ്പിലെ
മുത്തു കൊരുത്തെടുക്കാന്‍ കൂടെ വാ
(F) ഉള്ളം തുള്ളിത്തുളുമ്പുമീ കള്ളക്കണ്ണനൊരുത്തന്റെ
കണ്ണുപൊത്തിക്കളിക്കാൻ കൂടെ വാ
(M) കണ്ണാടിച്ചില്ലൊത്ത പെണ്ണാളല്ലേ
മുന്നാഴി മുല്ലപ്പൂമുട്ടാണല്ലേ
(F) നെല്ലോലത്തെല്ലിന്റെ മെയ്യാണല്ലേ
എല്ലാമീച്ചെക്കന്റെ സ്വത്താണല്ലേ
(D) ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം
ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ് (ഒരു പാട്ടും....)

(F) പെണ്ണേ പെണ്ണേ നിൻ കല്യാണമായ്
പൊന്നും മിന്നും നിൻ കണ്ണാരമായ്
(chorus) മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി

(F) എണ്ണത്തിരി വിളക്കിന്റെ വെട്ടമുള്ള മിഴികളിൽ
തൊട്ടുരുമ്മിയിരിക്കാൻ കൂടെ വാ
(M) പട്ടണിഞ്ഞ മെയ്യു കൊണ്ടു പൊട്ടു വെച്ച നെറ്റി കൊണ്ടു
നെഞ്ചുരുമ്മിയുറങ്ങാൻ കൂടെ വാ
(F) കല്യാണരാവിന്റെ സമ്മാനമായ്
കാണാത്ത വിണ്ണിന്റെ വെൺതാരമായ്
(M) പാടാത്ത പാട്ടിന്റെ പാൽകുമ്പിളായ്
എന്നെന്നുമെന്നെന്നുമൊന്നാവണം
(D) ഒരു പാട്ടും കൊട്ടിപ്പാടാം കൂട്ടം കൂടിപ്പോവാം
ആട്ടം കൊഞ്ചിച്ചാട്ടാം ഹോയ് (ഒരു പാട്ടും....)

(M) പെണ്ണേ പെണ്ണേ നിൻ കല്യാണമായ്
പൊന്നും മിന്നും നിൻ കണ്ണാരമായ്
(chorus) മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരിമിഴിക്കുരുവിയെ
ആലാപനം : സുജാത മോഹന്‍, വി ദേവാനന്ദ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വാളെടുത്താല്‍
ആലാപനം : അനുരാധ ശ്രീരാം, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കരിമിഴിക്കുരുവിയെ
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
എന്റെ എല്ലാമെല്ലാമല്ലേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍, ശ്രീജ (പഴയത്)   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഈ ഇളവത്തൂര്‍ കായലിന്റെ
ആലാപനം : പി മാധുരി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : വിദ്യാസാഗര്‍
ചിങ്ങമാസം വന്നുചേര്‍ന്നാല്‍
ആലാപനം : റിമി ടോമി, ശങ്കര്‍ മഹാദേവന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പത്തിരി ചുട്ടു
ആലാപനം : മച്ചാട്‌ വാസന്തി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
എന്റെ എല്ലാമെല്ലാമല്ലേ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
തീം മ്യുസിക്‌
ആലാപനം : കോറസ്‌   |   രചന :   |   സംഗീതം : വിദ്യാസാഗര്‍