View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറയുമോ മൂകാ ...

ചിത്രംഇന്ദ്രപ്രസ്ഥം (1996)
ചലച്ചിത്ര സംവിധാനംഹരിദാസ് കേശവൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on February 13, 2010

പറയുമോ മൂകയാമമേ
പൊലിയുമോ പുണ്യതാരകം
ഇരുള്‍‌മൂടുമെന്‍ കിനാവില്‍
തെളിയുന്ന വിണ്‍‌ദീപം
മുറിവാര്‍ന്നൊരെന്റെയുള്ളില്‍
മുറുകുന്ന ശ്രീരാഗം
(പറയുമോ)

ഒരു നേര്‍ത്ത തേങ്ങലായ്
ഉരുകുന്നു നെഞ്ചില്‍ നിന്‍ മൗനം
ഒരു മൂകസാക്ഷിയായ്
എരിയുന്നു ദൂരെ നിന്‍ നാളം
പാതിവഴി പിന്നിടും നിന്റെ പദയാത്രയില്‍
പാതിരകളെയ്തൊരീ ശാപശരമേല്‍ക്കവേ
ശുഭതാരകേ എരിതീയിലോ നീറും ജന്മം
(പറയുമോ)

തപമാര്‍ന്ന സൂര്യനായ്
തിരി താണു വീണുടഞ്ഞാലും
ഒരു ശ്യാമസിന്ധുവായ്
തിരതല്ലുമെന്നുമെന്നില്‍ നീ
ഉള്ളിലഴല്‍ കൊള്ളുമീ നീലജലശയ്യയില്‍
രാത്രിമഴ വീഴുമീ രാഗനിമിഷങ്ങളില്‍
വനചന്ദ്രികേ പൊഴിയുന്നു നീ നോവിന്‍ പാട്ടായ്
(പറയുമോ)


----------------------------------

Added by Susie on April 12, 2010
parayumo mookayaamame
poliyumo punyathaarakam
irul moodumen kinaavil
theliyunna vindeepam
murivaarnnorenteyullil
murukunna shreeraagam
(parayumo)

oru nertha thengalaay
urukunnu nenchil nin mounam
oru mookasaakshiyaay
eriyunnu doore nin naalam
paathi vazhi pinnidum ninte padayaathrayil
paathirakal eythoree shaapasharamelkkave
shubhathaarake eritheeyilo neerum janmam
(parayumo)

thapamaarnna sooryanaay
thiri thaanu veenudanjaalum
oru shyaamasindhuvaay
thirathallumennil nee
ullilazhal kollumee neelajalashayyayil
raathrimazha veezhumee raaganimishangalil
vanachandrike pozhiyunnu nee novin paattaay
(parayumo)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബോലോ ബോലോ ഭയ്യാ
ആലാപനം : കെ ജെ യേശുദാസ്, മനോ   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
ദേഖോ സിമ്പിള്‍ മാജിക്ക്‌
ആലാപനം : ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പറയുമോ മൂകയാമമേ (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
തങ്ക തിങ്കള്‍
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മഴവില്ലിന്‍ കൊട്ടാരത്തില്‍
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍