പറയുമോ മൂകയാമമേ (f) ...
ചിത്രം | ഇന്ദ്രപ്രസ്ഥം (1996) |
ചലച്ചിത്ര സംവിധാനം | ഹരിദാസ് കേശവൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by vikasvenattu@gmail.com on February 13, 2010 പറയുമോ മൂകയാമമേ പൊലിയുമോ പുണ്യതാരകം ഇരുള്‍മൂടുമെന്‍ കിനാവില്‍ തെളിയുന്ന വിണ്‍ദീപം മുറിവാര്‍ന്നൊരെന്റെയുള്ളില്‍ മുറുകുന്ന ശ്രീരാഗം (പറയുമോ) ഒരു നേര്‍ത്ത തേങ്ങലായ് ഉരുകുന്നു നെഞ്ചില്‍ നിന്‍ മൗനം ഒരു മൂകസാക്ഷിയായ് എരിയുന്നു ദൂരെ നിന്‍ നാളം പാതിവഴി പിന്നിടും നിന്റെ പദയാത്രയില്‍ പാതിരകളെയ്തൊരീ ശാപശരമേല്‍ക്കവേ ശുഭതാരകേ എരിതീയിലോ നീറും ജന്മം (പറയുമോ) തപമാര്‍ന്ന സൂര്യനായ് തിരി താണു വീണുടഞ്ഞാലും ഒരു ശ്യാമസിന്ധുവായ് തിരതല്ലുമെന്നുമെന്നില്‍ നീ ഉള്ളിലഴല്‍ കൊള്ളുമീ നീലജലശയ്യയില്‍ രാത്രിമഴ വീഴുമീ രാഗനിമിഷങ്ങളില്‍ വനചന്ദ്രികേ പൊഴിയുന്നു നീ നോവിന്‍ പാട്ടായ് (പറയുമോ) ---------------------------------- Added by Susie on April 26, 2010 parayumo mookayaamame poliyumo punyathaarakam irulmoodumen kinaavil theliyunna vindeepam murivaarnnorenteyullil murukunna shreeraagam (parayumo) oru nertha thengalaay urukunnu nenchil nin mounam oru mookasaakshiyaay eriyunnu doore nin naalam paathivazhi pinnidum ninte padayaathrayil paathirakal eythoree shaapasharamelkkave shubhathaarake eritheeyilo neerum janmam (parayumo) thapamaarnna sooryanaay thiri thaanu veenudanjaalum oru shyaamasindhuvaay thirathallumennumennil nee ullilazhal kollumee neelajalashayyayil raathrimazha veezhumee raaganimishangalil vanachandrike pozhiyunnu nee novin paattaay (parayumo) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ബോലോ ബോലോ ഭയ്യാ
- ആലാപനം : കെ ജെ യേശുദാസ്, മനോ | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- ദേഖോ സിമ്പിള്‍ മാജിക്ക്
- ആലാപനം : ബിജു നാരായണന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പറയുമോ മൂകാ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- തങ്ക തിങ്കള്‍
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മഴവില്ലിന്‍ കൊട്ടാരത്തില്‍
- ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍ | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍